Tuesday, April 30, 2024
spot_img

ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ; കോമണ്‍വെല്‍ത്ത് ഗെയിംസിൽ ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം ആണ് ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയത്. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം കരസ്ഥമാക്കിയത്. സെമിയിൽ ഫിജിയെയെ തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്.

16-13 സ്കോറിലാണ് ഇന്നലെ ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. ലോക റാങ്കിംഗിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ന്യുസിലൻഡിനെയാണ് സെമിയിൽ ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്.

ആദ്യം 7-6ന്‍റെ ലീഡെടുത്ത ഇന്ത്യ പിന്നീട് 10-6 ആക്കി ലീഡുയര്‍ത്തി. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയിരുന്നു.

വനിതാ ടീമിന്‍റെ ചരിത്ര നേട്ടത്തിന് പിന്നാലെ വനിതാ വിഭാഗം 48 കിലോ ഗ്രാം ജൂഡോയില്‍ ഫൈനലിലെത്തി സുശീല ദേവി ലിക്മാബാമും വെള്ളി മെഡല്‍ ഉറപ്പിച്ചിരുന്നു. സെമിയില്‍ മൗറീഷ്യസിന്‍റെ പ്രസില്ല മൊറാന്‍ഡിനെയാണ് സുളീല ദേവി മറികടന്നത്.

Related Articles

Latest Articles