പത്തനംതിട്ട: വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാന്‍ വിളിച്ച ബന്ധുവിനോട് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം. സി ജോസഫൈന്‍ അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി. 89 കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ചെന്നും പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിച്ചെന്നുമാണ് പരാതി.
കോട്ടാങ്ങൽ സ്വദേശിനി 89 വയസുകാരിയായ ലക്ഷ്‌മിക്കുട്ടിയമ്മയാണ് അയൽവാസി മദ്യലഹരിയിൽ തനിക്ക് നേരെ നടത്തിയആക്രമണത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നത്. ഇതിന്റെ ഹിയറിംഗിനായി വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെ അടൂരിൽ എത്താൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ വിളിച്ച ലക്ഷ്‌മിക്കുട്ടിയമ്മയുടെ ബന്ധുവിനെയാണ് എം.സി ജോസഫൈൻ അധിക്ഷേപിച്ച് സംസാരിച്ചത്.
വൃദ്ധയെ ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്‌റ്റേഷനിലല്ലേ പറയേണ്ടത് എന്നും 89 വയസായ അമ്മയെ കൊണ്ട് വനിതാ കമ്മീഷനിലാണോ പരാതിപ്പെടുന്നതെന്നും എം.സി ജോസഫൈൻ ചോദിച്ചു. പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതുകൊണ്ടാണ് വനിതാ കമ്മീഷനിൽ പരാതിപ്പെട്ടതെന്ന് അറിയിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നുവെന്നാണ് പരാതി.
അതേസമയം, സംഭവം വിവാദമായപ്പോള്‍ പ്രതികരിച്ച് ജോസഫൈന്‍ രംഗത്തെത്തി. പരാതിക്കാരിയുടെ ബന്ധു ഫോണ്‍ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ജോസഫൈന്‍ പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…