പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
അടൂർ : കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ അശരണയായ വയോധികയ്ക്ക് നേരെ ജീവനക്കാരന്റെ ക്രൂര മർദനം. കാഴ്ചശക്തിയില്ലാത്ത വയോധികനൊപ്പം സ്റ്റാൻഡിലെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവത്തിൽ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരൻ ആർ. വേണുവിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ ഏഴു മണിയോടെ അടൂർ കെഎസ്ആർടിസി സ്റ്റാൻഡിലാണ് പൊതുസമൂഹത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുന്ന ഈ ദാരുണ സംഭവം അരങ്ങേറിയത്. വയോധികയെ വടികൊണ്ട് അടിക്കുകയും ക്രൂരമായി ആട്ടിപ്പായിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ദാരുണമായ ഈ സംഭവം നടന്നത്. ഭിക്ഷാടനത്തിനായി എത്തിയതായിരുന്നു വയോധികനും വയോധികയും. ഇതിൽ വയോധികൻ കാഴ്ചശക്തിയില്ലാത്ത വ്യക്തിയാണ്. ഈ സമയം സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ ആർ. വേണു ഇവരെ വടി ഉപയോഗിച്ച് അടിക്കുകയും പുറത്തേക്ക് ഓടിക്കുകയും ചെയ്തുവെന്നാണ് പരാതി. വടി ഉപയോഗിച്ച് ഇവരെ പുറത്തേക്ക് ആട്ടിപ്പായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
കെഎസ്ആർടിസിയിൽ സ്ത്രീ സുരക്ഷ മുൻനിർത്തി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും അതിന്റെ ഭാഗമായി വലിയ ആഹ്ലാദ പ്രകടനങ്ങൾ നടക്കുകയും ചെയ്യുന്ന അതേ ദിനത്തിൽ തന്നെയാണ് പൊതുമേഖലാ സ്ഥാപനത്തിന് വൻ നാണക്കേടുണ്ടാക്കിയ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളെ സഹായിക്കാൻ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്ന വകുപ്പിലെ ജീവനക്കാർ തന്നെ അശരണരായ സ്ത്രീകളോട് കാടത്തം കാണിക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്ന് പൊതുജനങ്ങൾ കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ കുറ്റക്കാരനായ ജീവനക്കാരനെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…