പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : പശ്ചിമേഷ്യയിലെ മാസങ്ങൾ നീണ്ട യുദ്ധത്തിനും സാമ്പത്തിക പ്രതിസന്ധിക്കും അറുതി വരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ രൂപീകരിച്ച സമാധാന കരാറിനെ സ്വാഗതം ചെയ്ത് ഭാരതം. ഈ ചരിത്രപരമായ ധാരണ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം ലോകമെമ്പാടും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമായെന്നും നിരവധി രാജ്യങ്ങളിൽ വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടപ്പെടാൻ ഇടയാക്കിയെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. അന്താരാഷ്ട്ര വ്യാപാര മേഖലയുടെ സുരക്ഷയ്ക്കായി ആഗോളതലത്തിൽ ഏറ്റവും നിർണായകമായ സമുദ്രപാതകളിലെ സ്വതന്ത്ര കപ്പൽ ഗതാഗതവും വാണിജ്യവും ഈ കരാറിലൂടെ പുനഃസ്ഥാപിക്കപ്പെടുമെന്ന് ഇന്ത്യ പ്രത്യാശിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ തുടർന്നും മുന്നോട്ട് പോകണമെന്നും അവശേഷിക്കുന്ന തർക്കവിഷയങ്ങൾ കൂടി പരിഹരിച്ച് സുസ്ഥിരവും സമഗ്രവുമായ അന്തിമ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്രയും വേഗം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മിലുള്ള ഈ സമാധാന കരാർ വരുന്ന ജൂൺ 19-ന് ജനീവയിൽ വെച്ച് ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആഗോള ഊർജ്ജ വിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ നാവിക ഉപരോധം അവസാനിപ്പിക്കുന്നതിനും ഈ കരാർ വഴിയൊരുക്കും. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഉടനടി ശാശ്വതമായ വെടിനിർത്തൽ പ്രഖ്യാപിക്കുക, മുപ്പത് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കുക, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെടാതിരിക്കുക, ഇറാന്റെ മരവിപ്പിച്ച 24 ബില്യൺ ഡോളറിന്റെ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ നിർണായക വ്യവസ്ഥകൾ ഈ പ്രാഥമിക ധാരണയിലുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ തുടക്കം മുതൽ തന്നെ നയതന്ത്ര ചർച്ചകളിലൂടെയുള്ള പരിഹാരത്തിനാണ് ഇന്ത്യ വാദിച്ചിട്ടുള്ളത് എന്നതിനാൽ പുതിയ നീക്കത്തെ രാജ്യം ഏറെ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്.
അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന നീക്കങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് ഇസ്രായേൽ രംഗത്തെത്തിയിട്ടുണ്ട്. താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ ലെബനൻ, സിറിയ, ഗാസ എന്നിവിടങ്ങളിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ തയ്യാറല്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. പിടിച്ചെടുത്ത പ്രദേശങ്ങളിൽ അനിശ്ചിതകാലത്തേക്ക് സൈന്യത്തെ നിലനിർത്താനാണ് ഇസ്രായേലിന്റെ തീരുമാനം. ലെബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെടുത്തിയാണ് ഇറാൻ ഈ സമാധാന കരാറിനെ കാണുന്നത് എന്നതിനാൽ ഇസ്രായേലിന്റെ കടുത്ത നിലപാട് വരും ദിവസങ്ങളിൽ ഈ സമാധാന പ്രക്രിയയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയേക്കും.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…