തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചയ്‌ക്കെത്തിയ പിജി ഡോക്ടര്‍മാരെ അപമാനിച്ചതായി പരാതി. സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസുമായി ചര്‍ച്ചക്കെത്തിയപ്പോഴാണ് ജീവനക്കാരന്‍ അപമര്യാദയോടെ പെരുമാറിയതെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധമാണ് ജാവനക്കാരന്‍ പെരുമാറിയതെന്നും ഡോ. അജിത്ര പറഞ്ഞു.
അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാത്തിരിക്കുമ്പോള്‍ ഐഡി കാര്‍ഡ് ധരിച്ച ഒരാള്‍ വന്ന് കാല്‍ താഴ്ത്തിയിട്ട് ഇരിക്കാന്‍ പറഞ്ഞെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ‘എങ്കില്‍ തുണിയുടുക്കാതെ നടന്നോ’ എന്ന് പറയുകയും ചെയ്‌തെന്നാണ് പരാതി. തന്നെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയ ജീവനക്കാരന്റെ പേരറിയാതെ സെക്രട്ടറിയേറ്റില്‍ നിന്നും പോകില്ലെന്ന് വ്യക്തമാക്കിയ ഡോക്ടര്‍ സെക്രട്ടറിയേറ്റില്‍ ഇരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തന്നോട് മോശമായ രീതിയില്‍ പെരുമാറിയ ആളെ കുറിച്ച് പൊലീസുകാരോട് ചോദിച്ചപ്പോള്‍ അവര്‍ വ്യക്തമായ മറുപടി നല്‍കിയില്ലന്നും ആളെക്കണ്ടാല്‍ തനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും അജിത്ര വ്യക്തമാക്കി
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…