Monday, May 6, 2024
spot_img

വീണ്ടും നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനകീയ തീരുമാനം: എല്‍പിജി സബ്‌സിഡി പുനഃസ്ഥാപിക്കും ; സിലിണ്ടറുകളില്‍ 303 രൂപ വരെ ഇളവെന്ന് സൂചന

ദില്ലി: രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ സബ്‌സിഡി തുക വീണ്ടും പുനഃസ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാർ. പെട്രോളിനും ഡീസലിനും നികുതി ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ജനകീയ നടപടിയായിരിക്കും ഇതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മാത്രമല്ല ജനങ്ങള്‍ക്ക് ആശ്വാസമായി നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനകീയ തീരുമാനം ഉടന്‍ വരുന്നതായി റിപ്പോര്‍ട്ട്.

അതേസമയം ജാര്‍ഖണ്ഡ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ നിലവിൽ എല്‍പിജി സബ്സിഡി നല്‍കുന്നുണ്ട്. എന്നാൽ താമസിക്കാതെ രാജ്യത്തുടനീളം എല്‍പിജി സബ്സിഡി പുനഃസ്ഥാപിക്കുമെന്നാണ് കേന്ദ്രവുമായി ബന്ധപ്പെട്ട് റിപോർട്ടുണ്ട്.

എല്‍പിജി സിലിണ്ടറുകളില്‍ 303 രൂപ വരെ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് എണ്ണ വിപണന കമ്പനികളില്‍ നിന്ന് ഗ്യാസ് ഡീലര്‍മാര്‍ക്ക് ലഭിച്ച സൂചന. അതായത് ഇപ്പോള്‍ 900 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 600 രൂപയ്ക്ക് പോലും ലഭിച്ചേക്കും.

2020 ഏപ്രിലില്‍ ഈ സബ്സിഡി അവസാനമായി ലഭിച്ചത് 147.67 രൂപയാണ്. എന്നാല്‍, ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന്റെ വില 731 രൂപയായിരുന്നു, സബ്സിഡിക്ക് ശേഷം 583.33 രൂപയായി. അതായത്, അന്നുമുതല്‍ ഇന്നുവരെ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് 205.50 രൂപയും വാണിജ്യ സിലിണ്ടറിന് 655 രൂപയും കൂടുകയായിരുന്നു.

Related Articles

Latest Articles