Kerala

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; പ്രതിയായ ടിക് ടോക്ക് താരം അറസ്റ്റിൽ

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രമുഖ ടിക് ടോക്ക് താരം അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശിയായ വിനീതാണ് അറസ്റ്റിലായത്. കാർ വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തിരുവനന്തപുരത്ത് ഒരു ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ടിക്ക്‌ടോക്കിലും ഇൻസ്റ്റാഗ്രാം റീൽസിലും ഉൾപ്പെടെ താരമായിരുന്നു വിനീത്. അതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ നാല് ലക്ഷത്തോളം ഫോളോവേഴ്‌സ് പ്രതിക്കുണ്ടായിരുന്നു. അറസ്റ്റിലായ പ്രതി വിനീതിന്റെ ഫോൺ പരിശോധിച്ച പോലീസ് നിരവധി സ്ത്രീകൾ ഇയാളുടെ വലയിൽ കുരുങ്ങിയതായി കണ്ടെത്തി. തമ്പാനൂർ പോലീസാണ് കേസന്വേഷിക്കുന്നത്.

പീഡനത്തെ കൂടാതെ പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടോയെന്നും അത് ഉപയോഗിച്ച് പെൺകുട്ടികളോട് വിലപേശൽ ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്കെതിരെ മോഷണത്തിനും അടിപിടി കേസിലും നേരത്തെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.

Meera Hari

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

4 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

4 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

4 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

5 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

5 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

6 hours ago