Disease spread in 7 states including Kerala, center warns
ദില്ലി: രാജ്യത്ത് ആശങ്കയായി വീണ്ടും കോവിഡ്. ഈ സാഹചര്യങ്ങളിൽ ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കേരളമുൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്. ഈ സംസ്ഥാനങ്ങളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടിയതോടെയാണ് സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിമാർക്ക് കേന്ദ്രം കത്തയച്ചത്.
കേരളം, ദില്ലി, കർണാടക, മഹാരാഷ്‌ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കൂടാതെ വാക്‌സിനേഷൻ വർധിപ്പിക്കണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
വരുന്ന മാസങ്ങളിൽ നിരവധി ആഘോഷങ്ങൾ ഉള്ളതിനാൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നതിലൂടെ പകർച്ചവ്യാധികളുടെ വ്യാപനം ഉയരുകയും അതുവഴി കോവിഡ് കേസുകൾ ഉയരാനും സാധ്യത ഉണ്ട്. കൂടാതെ മരണനിരക്കും വർധിക്കാനിടയുണ്ട്. അതിനാൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം നൽകിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 19,406 പുതിയ കോവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 49 മരണകൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്നും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…