Kerala

ശാരീരിക പരിമിതികളുടെ പേരിൽ മൂന്നാം ക്ലാസ്സുകാരിക്ക് അഡ്മിഷൻ നിഷേധിച്ചു;സ്വകാര്യ സ്കൂളിനെതിരെ പരാതി

കോട്ടയം: ശാരീരിക പരിമിതികളുടെ പേരില്‍ സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റ് മൂന്നാം ക്ലാസുകാരിക്ക് അഡ്മിഷന്‍ നിഷേധിച്ചെന്ന് പരാതി. കോട്ടയം പേരൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ കുടുംബമാണ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ സി എസ് ഇ സ്കൂളിനെതിരെ ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയത്. എന്നാല്‍ കുട്ടിക്ക് അഡ്മിഷന്‍ നിഷേധിച്ചിട്ടില്ലെന്നാണ് സ്കൂള്‍ മാനേജ്മെന്‍റിന്‍റെ വിശദീകരണം.

അമ്മ ചേര്‍ത്ത് പിടിച്ചെങ്കിലേ ആദ്യ മോള്‍ക്ക് നടക്കാനാവൂ. ഞരമ്പുകളെ ബാധിക്കുന്ന ഹൈപ്പര്‍ ടോണിയ എന്ന രോഗത്തിന് ജനിച്ച നാള്‍ മുതല്‍ ചികില്‍സയിലാണ് ഈ മൂന്നാം ക്ലാസുകാരി. ഈ ശാരീരിക അവസ്ഥ ഒഴിച്ചു നിര്‍ത്തിയാല്‍ ആള്‍ മിടുക്കിയാണ്. പക്ഷേ ഈ ശാരീരിക പരിമിതിയുടെ പേരില്‍ കുഞ്ഞിന് ഏറ്റുമാനൂര്‍ മാടപ്പാട് പ്രവര്‍ത്തിക്കുന്ന എസ് എം വി പബ്ലിക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്നാണ് ആദ്യയുടെ മാതാപിതാക്കളുടെ പരാതി. മാതാപിതാക്കളുടെ ജോലിയുടെ സൗകര്യാര്‍ത്ഥമാണ് ആദ്യയെ ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. പക്ഷേ എസ് എം വി പബ്ലിക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago