Kerala

റെയില്‍വേ ട്രാക്കില്‍ കിടന്നത് കോണ്‍ക്രീറ്റ് സ്ലാബും മരക്കഷ്ണവും; ഒഴിവായത് വന്‍ ദുരന്തം

വൈക്കത്ത് റെയില്‍വേ ട്രാക്കില്‍ കിടന്നത് കോണ്‍ക്രീറ്റ് സ്ലാബും മരക്കഷ്ണവും. വൈക്കം റോഡ് സ്റ്റേഷനും പിറവം റോഡ് സ്റ്റേഷനുമിടയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. ലോക്കോ പൈലറ്റുമാര്‍ ദൂരെ നിന്നേ ഇവ കണ്ട് വേഗം കുറച്ചതിനാല്‍ ദുരന്തം ഒഴിവായി. അട്ടിമറിശ്രമം അല്ലെന്നും ആരുടെയോ വികൃതി ആയിരിക്കാമെന്നും റെയില്‍വേ ഡെപ്യൂട്ടി കമ്മിഷണര്‍ ഗോപകുമാര്‍ പറഞ്ഞു.

മരക്കഷ്ണത്തിനും സ്ലാബിനും മുകളിലൂടെ തീവണ്ടികള്‍ കയറിയിറങ്ങി. തുടർന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയാണ് തീവണ്ടി യാത്ര തുടര്‍ന്നത്. വൈക്കം ഡിവൈ.എസ്.പി കെ.എ. തോമസ്, തലയോലപ്പറമ്പ് സി.ഐ. മനോജ്, എസ്.ഐ.മാരായ വി.വിദ്യ, സുധീരന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പിന്നീട് ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കെത്തി.

Meera Hari

Recent Posts

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

19 mins ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

26 mins ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

43 mins ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

49 mins ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

1 hour ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

2 hours ago