conversion
ചെന്നൈ: മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം കലക്ടര്‍ ഓഫീസിന് മുന്നിലാണ് യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒടുവിൽ സ്ത്രീയെ പൊലീസുകാരും അധികൃതരും ചേര്‍ന്നാണ് തടഞ്ഞത്. കുടുംബത്തില്‍പ്പെട്ടയാള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രാമനാഥപുരം പച്ചേരി ഗ്രാമത്തിലെ വളര്‍മതിയാണ് കലക്ടര്‍ ഓഫീസിന് പുറത്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ബന്ധു ദേവ്ദാസ് നിര്‍ബന്ധിക്കുന്നു എന്നതാണ് വളര്‍മതിയുടെ ആരോപണം. ഇതിന് തയ്യാറാവാതെ വന്നതോടെ ദേവ്ദാസിന്റെ കുടുംബം ഉപദ്രവിക്കാന്‍ തുടങ്ങിയതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും അവര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് കലക്ടര്‍ ഓഫീസിന് മുന്നില്‍ ആത്മാഹുതി നടത്താന്‍ തീരുമാനിച്ചതെന്നും വളര്‍മതി പറയുന്നു.
കഴിഞ്ഞദിവസമാണ് വളര്‍മതി കലക്ടര്‍ ഓഫീസില്‍ എത്തിയത്. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാരും അധികൃതരും സ്ത്രീയെ അതില്‍ നിന്ന് തടഞ്ഞത്.
‘എന്റെ വീട്ടിലേക്കുള്ള വഴി ദേവ്ദാസ് അടച്ചു. എനിക്കെതിരെ ദേവ്ദാസ് കള്ളക്കേസ് കൊടുത്തു. കോടതിയില്‍ പോയപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. തുടര്‍ന്ന് വണ്ടിയോടിച്ച് കയറ്റി കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്’ – വളര്‍മതി പറയുന്നു. എന്നാല്‍ പൊലീസില്‍ നിന്ന് യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…