Kerala

രഹസ്യ അക്കൗണ്ട്: റിട്ടേണിൽ ഉൾപ്പെടുത്താൻ വിട്ടുപോയെന്ന് പാർട്ടി വിശദീകരണം; മരവിപ്പിച്ചത് തുടരും; പിൻവലിച്ച തുക പിടിച്ചെടുക്കും! നടപടി കടുപ്പിച്ച് ആദായനികുതി വകുപ്പ്

തൃശ്ശൂർ: സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് സിപിഎം അക്കൗണ്ടിനെതിരെ പത്തു ദിവസം മുൻപ് നടപടിയെടുത്തത്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു. ദില്ലിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.

അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയെന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും എം എം വര്‍ഗീസ് മറുപടി നല്‍കി. അക്കൗണ്ടില്‍ നിന്ന് സിപിഎം പിന്‍വലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവില്‍ അക്കൗണ്ടിലുളളത് 5 കോടി പത്ത് ലക്ഷം രൂപയാണ്.

ഇഡിയുടെ പരിശോധനയ്ക്ക് പിന്നാലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് ശേഷമായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. 1998ൽ തുടങ്ങിയ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇതിൽ ഒരു കോടി രൂപ ഫിക്‌സഡ് ഡെപ്പോസിറ്റാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. പണത്തിന്റെ സോഴ്‌സ് അടക്കമുള്ളവ വ്യക്തമാക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

7 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

8 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

8 hours ago