പ്രതീകാത്മക ചിത്രം
കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തിൽ പ്രിൻസിപ്പിലിന് എസ്എഫ്ഐയുടെ ഭീഷണി. അദ്ധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ലെന്നാണ് എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രിൻസിപ്പൽ വിദ്യാർഥികളോട് മോശമായി മുമ്പും മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇയാൾ ആരോപിച്ചു.
കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് എസ്എഫ്ഐ ആരോപണവുമായി രംഗത്ത് വന്നത്. എസ്‌എഫ്‌ഐ നേതാവിനെ മർദ്ദിച്ച അദ്ധ്യാപകൻ ഇനി രണ്ടു കാലിൽ കോളേജിൽ കയറില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്ഐക്ക് ഉണ്ടെന്നും ഈ അദ്ധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐക്ക് അറിയാമെന്നും ഇപ്പോൾ സംയമനം പാലിക്കുകയാണെന്നും നവതേജ് പറഞ്ഞു. പ്രിൻസിപ്പലിനെ അടിച്ചു ആശുപത്രിയിൽ ആക്കാൻ തീരുമിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ അതും ചെയ്തേനേയെന്നും നവതേജ് പറഞ്ഞു.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്ഐ ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത് തര്‍ക്കത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്‌തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രവര്‍ത്തകര്‍ അനുവദിക്കാതിരുന്നതോടെ മറ്റ് അദ്ധ്യാപകര്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അദ്ധ്യാപകനായ രമേശന് പരിക്കേറ്റത്. എന്നാൽ പ്രിന്‍സിപ്പല്‍ എസ്എഫ്ഐ ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം. അഭിനവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകനെ മർദ്ദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പിലിനും സ്റ്റാഫ് സെക്രട്ടറിക്കും എതിരെയും പ്രിൻസിപ്പിലിനെ മർദ്ദിച്ചെന്ന പരാതിയിൽ ഇരുപത് എസ്എഫ്ഐ പ്രവർത്തകർക്കും എതിരെയും കേസെടുത്തിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…