റായ്പുരില്‍ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാര്ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എം.എല്‍.എ. അനിത ശര്‍മ. ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ആഹ്വാനം ചെയ്യുകയും എല്ലാ ഹിന്ദുക്കളും അതിനായി ഒരുമിച്ച് നിൽക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.ഛത്തീസ്ഗഢിലെ ധര്‍ശിവയില്‍നിന്നുള്ള എംഎല്‍എയാണ് അനിത ശര്‍മ.
‘നമ്മളെല്ലാവരും, എവിടെയാണെങ്കിലും, ഹിന്ദുരാഷ്ട്രം സാധ്യമാക്കാന്‍ പ്രതിജ്ഞ ചെയ്യണം. നമ്മള് എല്ലാവരും ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം. ഹിന്ദുക്കള്‍ എല്ലാവരും ഒരുമിച്ച് വന്നാല്‍ മാത്രമേ നമുക്കത് സാധ്യമാവുകയുള്ളൂ’, ഇതായിരുന്നു അനിത ശര്‍മയുടെ പ്രസ്താവന.
അതേസമയം, അനിത ശര്‍മയുടെ നിലപാടിനെ തള്ളി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. അനിത പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് വക്താവ് സുശില്‍ ആനന്ദ് ശുക്ല പറഞ്ഞു. ഓരോരുത്തര്‍ക്കും വ്യക്തിപരമായ ആശയങ്ങളുണ്ടാവാമെന്നും വ്യത്യസ്താശയങ്ങളെ പാര്‍ട്ടി ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…