ന്യൂഡല്‍ഹി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിച്ച് കോൺഗ്രസ് പ്രവർത്തകർ. ഡൽഹിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് പ്രാദേശിക നേതാവ് സുരേന്ദര്‍കുമാര്‍ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്.
ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയെ സമീപത്തു നിര്‍ത്തി സുരേന്ദര്‍കുമാര്‍ പ്രവര്‍ത്തകര്‍ക്കായി മൈക്കിലൂടെ മുദ്രാവാക്യം വിളിച്ചുനല്കുകന്ന സന്ദർഭത്തിലാണ് പേര് മാറി വിളിച്ചത്. സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്.. എന്നാണ് ആവേശം മൂത്ത സുരേന്ദര്‍ കുമാര്‍ വിളിച്ചുനല്‍കിയത്. വിളിച്ച കൊടുത്ത മുദ്രാവാക്യം കേട്ട് പ്രവർത്തകരും ഏറ്റു വിളിച്ചു.
തുടർന്ന് സുഭാഷ് ചോപ്ര മുദ്രാവാക്യം കേട്ട് ഏറ്റുവിളിക്കാൻ തുടങ്ങിയപ്പോളാണ് കാര്യം മനസിലാക്കിയത്. പെട്ടെന്ന് തന്നെ തെറ്റ് തിരുത്തി കൊടുക്കുകയും സുരേന്ദര്‍ കുമാർ മാപ്പു പറയുകയും ചെയ്‌തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ട്രോള്‍ മഴയാണ് കോണ്‍ഗ്രസിന്റെ ഈ സിന്ദാബാദ് വിളിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…