Tuesday, May 7, 2024
spot_img

സ്വന്തം നേതാവിനെയറിയാത്ത അണികൾ; പ്രിയങ്ക ചോപ്രക്ക് ജയ് വിളിച്ച് കോൺഗ്രസ് പ്രവർത്തകർ

ന്യൂ​ഡ​ല്‍​ഹി: ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് ജയ് വിളിച്ച് കോൺഗ്രസ് പ്രവർത്തകർ. ഡൽഹിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് പ്രാ​ദേ​ശി​ക നേ​താ​വ് സു​രേ​ന്ദ​ര്‍​കു​മാ​ര്‍ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രക്ക് സിന്ദാബാദ് വിളിച്ചത്.

ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സു​ഭാ​ഷ് ചോ​പ്ര​യെ സ​മീ​പ​ത്തു നി​ര്‍​ത്തി സു​രേ​ന്ദ​ര്‍​കു​മാ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി മൈ​ക്കി​ലൂ​ടെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​ന​ല്‍​കു​കന്ന സന്ദർഭത്തിലാണ് പേര് മാറി വിളിച്ചത്. സോ​ണി​യാ ഗാ​ന്ധി സി​ന്ദാ​ബാ​ദ്, കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി സി​ന്ദാ​ബാ​ദ്, രാ​ഹു​ല്‍ ഗാ​ന്ധി സി​ന്ദാ​ബാ​ദ്, പ്രി​യ​ങ്ക ചോ​പ്ര സി​ന്ദാ​ബാ​ദ്.. എ​ന്നാ​ണ് ആ​വേ​ശം മൂ​ത്ത സു​രേ​ന്ദ​ര്‍ കു​മാ​ര്‍ വി​ളി​ച്ചു​ന​ല്‍​കി​യ​ത്. വി​ളി​ച്ച കൊടുത്ത മു​ദ്രാ​വാ​ക്യം കേട്ട് പ്രവർത്തകരും ഏറ്റു വിളിച്ചു.

തുടർന്ന് സുഭാഷ് ചോപ്ര മുദ്രാവാക്യം കേട്ട് ഏറ്റുവിളിക്കാൻ തുടങ്ങിയപ്പോളാണ് കാര്യം മനസിലാക്കിയത്. പെട്ടെന്ന് തന്നെ തെറ്റ് തിരുത്തി കൊടുക്കുകയും സു​രേ​ന്ദ​ര്‍​ കു​മാർ മാപ്പു പറയുകയും ചെയ്‌തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ട്രോ​ള്‍ മ​ഴ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഈ ​സി​ന്ദാ​ബാ​ദ് വി​ളി​ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles