കോലാർ ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ബെംഗളൂരു : കർണ്ണാടകയിലെ പ്രതിപക്ഷമായ കോൺഗ്രസിനും ജെഡിഎസിനും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കോൺഗ്രസും ജെഡിഎസും ഏറ്റവും വലിയ തടസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയ് 10ന് നടക്കാനിരിക്കുന്ന കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോലാർ ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെയും ജെഡിഎസിനെയും ‘ക്ലീൻ ബൗൾ’ ചെയ്ത് ബിജെപിക്ക് അനുകൂല ജനവിധി സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘‘വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ്, കാലഹരണപ്പെട്ട എൻജിനിലാണ് പ്രവർത്തിക്കുന്നത്. കർണാടകയിലെ കർഷകരെയും യുവാക്കളെയും സ്ത്രീകളെയും പാവപ്പെട്ടവരെയും കോൺഗ്രസ് അവഗണിച്ചു’’– പ്രധാനമന്ത്രി വിമർശിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കർണാടകയിൽ അത്ഭുതകരമായ വികസനവും ക്ഷേമ പദ്ധതികളും കൊണ്ടുവന്നുവെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമവികസനം എന്നിവയ്ക്കാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നതെന്നും പറഞ്ഞു .
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ഒരവസരം കൂടി നൽകണമെന്ന് വോട്ടർമാരോട് അഭ്യർഥിച്ച അദ്ദേഹം ജനങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ കഴിയുന്ന ഒരേയൊരു പാർട്ടിയാണ് ബിജെപിയെന്നും കർണാടകയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നേതൃത്വവും ഉണ്ടെന്നും വ്യക്തമാക്കി.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…