Featured

കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമാവുന്നു; 2024 ൽ കോൺഗ്രസിന്റെ അവസ്ഥ ഇങ്ങനെ…

കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമാവുന്നു; 2024 ൽ കോൺഗ്രസിന്റെ അവസ്ഥ ഇങ്ങനെ… | CONGRESS

കോണ്‍ഗ്രസ് മുക്തഭാരതത്തിലേക്ക് ഇനി അധികദൂരമില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി തുടര്‍ഭരണം നേടുമെന്ന് എല്ലാ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചിക്കുന്നു.

അതേ സമയം ഗോവയില്‍ തൂക്കുമന്ത്രിസഭയായിരിക്കും. എങ്കിലും അവിടെ ബിജെപിക്ക് കുടുതല്‍സാധ്യത കല്‍പിക്കപ്പെടുന്നു. മണിപ്പൂരിലും ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന്‍റെ സ്ഥിതി പരുങ്ങലിലാണ്.യുപിയില്‍ രണ്ടക്കം പോലും കാണാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് പറയുന്നു. കോണ്‍ഗ്രസിന്‍റെ സ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി പതുക്കെ നടന്നടുക്കുന്നതാണ് കാണുന്നത്. ഇനി കോണ്‍ഗ്രസിന് സമ്പൂര്‍ണ്ണമേല്‍ക്കൈ ഉണ്ടായിരുന്ന പഞ്ചാബിലാകട്ടെ കോണ്‍ഗ്രസ് ദയനീയപരാജയം നേരിടുമെന്നാണ് പുറത്തുവരുന്ന പ്രവചനം.

ബിജെപി പ്രതിപക്ഷത്തുപോലും ഇല്ലാതിരുന്ന പഞ്ചാബിൽ ആം ആദ്മിയുടെ നെറുകയിൽ അധികാരം കൈമാറിയിരിക്കുകയാണ് കോൺഗ്രസ്. ഇവിടെ ആംആദ്മി കേവല ഭൂരിപക്ഷം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മാറ്റി പകരം ഛന്നിയെ മുഖ്യമന്ത്രിയാക്കിയ പരീക്ഷണം പൂര്‍ണ്ണമായും പാളി എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെളിയിക്കുന്നത്.

admin

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

12 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

30 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

60 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

1 hour ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

1 hour ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

1 hour ago