ഒരു കൂട്ടായ പ്രവർത്തത്തിലൂടെ ബിജെപി യെ തകർക്കാം എന്ന് മുന്നിട്ടിറങ്ങിയ ഇന്ത്യ സഖ്യത്തിന് ഇപ്പോൾ ഒന്നിന് പുറകെ ഒന്നായി തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുകയാണ്.അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോൺഗ്രസ്സും സി പി എമ്മും ഒന്ന് ഭയന്നിരിക്കുകയാണ് . പരസ്പരം ചളി വാരി തേക്കുന്ന പരുപാടിയാണ് രണ്ടു മുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നത് . ഇന്ത്യ സഖ്യ യോഗത്തിൽ കോൺഗ്രസ് എംപിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയാണ് സിപിഎം രംഗത്തെത്തിയത് . ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷയം പാർലമെൻറിൽ ഉന്നയിക്കുന്നത് ശരിയല്ലെന്ന് സിപിഎം നിലപാടെടുത്തത് . സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എംപിയുമായ എളമരം കരീമാണ് ഇന്ത്യ മുന്നണി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ച് സംസാരിച്ചത്. കേരളത്തിലെ പൊലീസ് നടപടിയെ കുറിച്ച് കെ സുധാകരൻ എംപിയും നെല്ല് സംഭരണത്തിലെ പോരായ്മ ജെബി മേത്തറും പാർലമെന്റിൽ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇതിനെയാണ് എളമരം കരീം എംപി യോഗത്തിൽ വിമർശിച്ചത്. അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ സി പി എം വിമർശിക്കുന്നത് എന്തിനാണെന്ന് യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും ചോദിചോരുന്നത് . അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻറെ പരാജയം പ്രതിപക്ഷ പാർട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിൻറെ പാർലമെൻറ് പ്രതിനിധി യോഗത്തിൽ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻറെ നിലപാട് പല സീറ്റുകളിലും തോൽവിക്ക് കാരണമായെന്ന് സിപിഐ കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസും, ശിവസേനയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. മൂന്ന് സംസ്ഥാനങ്ങളിലെ തോൽവിക്ക് പിന്നാലെ വിളിച്ച ഇന്ത്യ സഖ്യത്തിൻറെ വിശാല യോഗം മാറ്റി വച്ചു. കോർഡിനേഷൻ കമ്മിറ്റിയും വേണ്ടെന്ന് വച്ചു. തുടർന്നാണ് പാർലമെൻറിൽ ചേരാറുള്ള പതിവ് യോഗം മല്ലികാർജ്ജുൻ ഖർഗെയുടെ വീട്ടിൽ അത്താഴ വിരുന്നായി ചേർന്നത്. തെരഞ്ഞെടുപ്പിൽ സഖ്യത്തിലെ പാർട്ടികളുമായി കൈകോർക്കാൻ മടിച്ച കോൺഗ്രസ് നിലപാടിനെതിരെ പരസ്യ വിമർശനം ഉയർന്നില്ലെങ്കിലും നേതാക്കൾ പരിഭവം പങ്കുവച്ചു. തോൽവി ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന പൊതുവികാരം ഉയർന്നു. മൂന്ന് മാസമായിട്ടും യോഗം വിളിക്കാത്ത നടപടി വിമർശന വിധേയമായപ്പോൾ എല്ലാ പാർട്ടികൾക്കും സൗകര്യം ഒത്തുവന്നില്ലെന്നായിരുന്നു ഖർഗെയുടെ മറുപടി. തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് യോഗത്തിന് മുൻപ് സിപിഐ ആവശ്യപ്പെട്ടിരുന്നു . 17 പാർട്ടികളാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പങ്കെടുത്തത്. മമത ബാനർജിയെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചിട്ടും യോഗത്തിലേക്ക് ടിഎംസി പ്രതിനിധിയെ അയച്ചില്ല. യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂലും, ശിവസേനയും നേരത്തെ അറിയിച്ചിരുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു . യോഗത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകളിൽ സ്വീകരിക്കേണ്ട നിലപാടാണ് യോഗം ചർച്ച ചെയ്തതെന്ന് കോൺഗ്രസ് എം പി നാസിർ ഹുസൈൻ പറഞ്ഞത് . തൃണമൂൽ കോൺഗ്രസ്, ശിവസേന പാർട്ടികൾ പങ്കെടുക്കാത്തതിൽ അധിർ രഞ്ജൻ ചൗധരി പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല . വിശാല യോഗത്തിൻറെ തീയതി 2 ദിവസത്തിനകം പ്രഖ്യാപിക്കും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയം പ്രതിപക്ഷ പാർട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിന്റെ പാർലമെന്റ് പ്രതിനിധി യോഗത്തിൽ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നിലപാട് പല സീറ്റുകളിലും തോൽവിക്ക് കാരണമായെന്ന് സിപിഐ കുറ്റപ്പെടുത്തി. ഇങ്ങനെയാണ് പോക്ക് എങ്കിൽ വൈകാതെ ഇന്ത്യ സാക്യം രണ്ടുവഴിക്കാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…