കാസർഗോഡ് : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിൽ രാഹുൽ ഗാന്ധി വന്നപ്പോൾ സ്വന്തം കൊടി പോലും ഉയർത്താനുള്ള ധൈര്യം അവർക്കില്ല. എന്ത് കൊണ്ടാണ് ലീഗിന്റെ കൊടി ഉയർത്താൻ ഇത്ര ഭയം എന്നും സ്മൃതി ഇറാനി ചോദിച്ചു. കാസർഗോഡ് കാഞ്ഞങ്ങാട് എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കവെയാണ് സ്മൃതി ഇറാനിയുടെ വിമർശനം.
ഇൻഡി സഖ്യത്തിന്റെ അവസ്ഥ ഇന്ന് വയനാട്ടിൽ കണ്ടു. ഇൻഡി സഖ്യം രാജ്യത്തെ കൊള്ളയടിക്കാൻ പദ്ധതിയിടുകയാണ്. കരുവന്നൂരും തെന്നലയും എആർ നഗറും ബത്തേരി സഹകരണ ബാങ്കും ഇൻഡി സഖ്യം കൊള്ളയടിച്ചവയാണ്. വയനാട്ടിൽ സഹകരണബാങ്ക് കൊള്ളയടിച്ച കോൺഗ്രസ് നേതാവ് ജയിലിലാണ്. ഇതാണ് ഗാന്ധി കുടുംബത്തിന്റെ പരിപാടിയെന്നും സ്മൃതി ഇറാനി തുറന്നടിച്ചു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…