Smriti irani , Sonia gandhi
ദില്ലി : ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് നേതാക്കൾ, അവർ ആവർത്തിക്കുന്ന അസഭ്യ പരാമർശങ്ങൾക്ക് ക്ഷമാപണം നടത്തുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മോശം പരാമർശം നടത്തുന്ന നേതാക്കളെ കോൺഗ്രസും ഗാന്ധി കുടുംബവുമാണ് സംരക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
ഗാന്ധി കുടുംബത്തിന്റെ സർട്ടിഫിക്കറ്റ് ലഭിച്ച കോൺഗ്രസ് എന്തുതരം സംസ്‌കാരമാണ് കാണിക്കുന്നതെന്നു മന്ത്രി ചോദിച്ചു. പ്രധാനമന്ത്രിയെക്കുറിച്ചും ഇന്ത്യൻ സൈന്യത്തെക്കുറിച്ചും മറ്റ് ബിജെപി നേതാക്കളെക്കുറിച്ചും തന്നെക്കുറിച്ചും അധിക്ഷേപകരമായ പരാമർശമാണ് കോൺഗ്രസ് നടത്തുന്നത്. മര്യാദകെട്ട വാക്കുകൾ അവർ സ്ഥിരമായി പ്രയോഗിക്കുന്നു. ഗാന്ധി കുടുംബത്തിന് അത് ഇഷ്ടവുമാണ്. അവർ അതിനെ പിന്തുണയ്‌ക്കുന്നുമുണ്ട്. പിന്നെയെന്തിന് കോൺഗ്രസ് നേതാക്കൾ അവർ നടത്തുന്ന അസഭ്യ പരാമർശത്തിന് മാപ്പ് പറയണം? ഇതാണ് കോൺഗ്രസിന്റെ യഥാർത്ഥ മുഖമെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സ്മൃതിക്കെതിരെ യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായ് ആണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും അപകീർത്തിപ്പെടുത്തിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീകളോടുള്ള ഗാന്ധി കുടുംബത്തിന്റെ നിലപാട് വ്യക്തമായെന്നും അജയ് റായിയെ പോലെയുള്ളവരെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ് എന്നുമായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…