Congress has started to fall in Kerala too! Only BJP to face CPM now; K Surendran says Modi wave is hitting the state
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുന്നതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തിലും കോൺഗ്രസ് പതനം തുടങ്ങി. കേരളത്തിലും ലോക്സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്ന് തരിപ്പണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. കൂടുതൽ പേര് ബിജെപിയിലേക്ക് വരാനുണ്ട്. ഇഡിയെ പേടിച്ചാണ് പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണ്. കെ.മുരളീധരന് പത്മജക്കെതിരെ ഒന്നും പറയാനുള്ള അർഹത ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസിനെ ചതിച്ച ആളാണ് മുരളീധരന്‍. മൂന്ന് പാര്‍ട്ടിയുടെ പ്രസിഡന്റായ വ്യക്തിയാണ്. അദ്ദേഹത്തിന് വടകരയിൽ കനത്ത തിരിച്ചടി ഉണ്ടാകും. ബിജെപിയിൽ വന്നവർക്ക് എല്ലാം അർഹമായ പരിഗണന കിട്ടിയിട്ടുണ്ട്. ആർക്കും മോഹഭംഗം ഉണ്ടായിട്ടില്ല. പിസി ജോർജ്ജ് വരുമ്പോൾ ഉണ്ടായ കാര്യങ്ങൾ നിങ്ങൾക്ക് അറിയില്ല. പലരും മിണ്ടാതിരിക്കുന്നത് ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് കൊണ്ടാണെന്നും കെ,സുരേന്ദ്രന്‍ പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…