Prashant Kishore
ദില്ലി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിനെ രക്ഷിക്കാൻ എത്തുന്നുവെന്ന അഭ്യൂഹങ്ങൾ കെട്ടടങ്ങുന്നു. കോൺഗ്രസിലേക്ക് വരാനുള്ള സോണിയ ഗാന്ധിയുടെ ക്ഷണം നിരസിച്ചതിൽ പ്രതികരിച്ച് രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ.
തൽക്കാലം കോൺഗ്രസിൽ ചേരുന്നില്ലെന്നാണ് കിഷോർ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ കോൺഗ്രസിന് ഒറ്റയ്‌ക്ക് നിന്ന് മുന്നേറാൻ സാധിക്കുമെന്നും അതിന് തന്റെ സഹായം ആവശ്യമില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
പാർട്ടിയുടെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേതൃത്വവുമായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്‌തെന്നും മിക്കതിലും അഭിപ്രായവ്യത്യാസം ഇല്ലാതെ യോജിച്ച് പോകുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ പാർട്ടിക്ക് സ്വയം മുന്നേറാനും വിജയിക്കാനും സാധിക്കും. അതിന് തന്റെ ആവശ്യമില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പേരുകൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിൽ രാഹുലിന്റെയോ പ്രിയങ്കയുടേയോ പേരില്ല. പാർട്ടി സ്വകാര്യമായി എടുത്ത തീരുമാനം പരസ്യമാക്കാനാവില്ല എന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. കൂടാതെ രാഹുൽ ഗാന്ധിയുടെ സ്ഥാനം തീരുമാനിക്കാൻ താൻ ആരാണ് എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം പ്രിയങ്കയെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രശാന്ത് കിഷോർ നിർദ്ദേശിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…