'Congress is behaving like a child who has lost his toy'; JP Nadda mocks Congress for boycotting exit poll talks
ദില്ലി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ രംഗത്ത്. കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് നദ്ദ പറഞ്ഞു. കോൺഗ്രസിന്റെ ഇത്തരം പെരുമാറ്റം പ്രതീക്ഷിച്ചതാണ്. ഇതിൽ ആശ്ചര്യപ്പെടാനില്ല, കാരണം ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കാത്ത സമയത്തൊക്കെ ഒഴിവാക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സാധാരണയാണ് എന്ന് നദ്ദ വ്യക്തമാക്കി
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട സമാപനത്തിന് ശേഷം എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാൻ ഒരു ദിവസം ബാക്കിയായിരിക്കെയാണ് ഊഹാപോഹങ്ങളിൽ ഏർപ്പെടാൻ താത്പര്യം ഇല്ലെന്ന് പറഞ്ഞ് എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഏതൊരു സംവാദത്തിൻ്റെയും ഉദ്ദേശ്യം ജനങ്ങളെ വിവരം അറിയിക്കലാണെന്നും എന്നാൽ ഈ സാഹചര്യത്തിൽ ആർക്കാണ് വോട്ട് ചെയ്തതെന്ന് ജനങ്ങൾക്ക് അറിയാമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
എന്നാൽ പരാജയം കോൺഗ്രസ് ഉറപ്പിച്ചതിനാലാണ് ചർച്ചകളിൽ അവർ പങ്കെടുക്കാത്തതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം അഭിപ്രായം ഉയരുന്നത്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…