ചേലക്കര: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിൽ മനംനൊന്തത് കോൺഗ്രസ് നേതാവിന്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് വി ആർ അനൂപ് പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചേലക്കര പോലീസ് ഇന്ന് അനൂപിന്റെ മൊഴിയെടുക്കും. തുടർന്ന് കേസെടുത്തേക്കും എന്നും സൂചനയുണ്ട്. നേരത്തെ ഈ വിഷയത്തിൽ സുരേഷ്ഗോപിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു.
ആംബുലൻസ് യാത്രയിൽ തൃശ്ശൂർ ഈസ്റ്റ് പോലീസും സുരേഷ്ഗോപിക്കെതിരെ കേസെടുത്തിരുന്നു. ത്യശ്ശൂർ പൂരം പ്രതിസന്ധിയിലായ ഘട്ടത്തിൽ സുരേഷ് ഗോപി സേവാ ഭാരതിയുടെ ആംബുലൻസിൽ പൂരം നഗരിയിലേക്ക് എത്തിയിരുന്നു. സുരേഷ്ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പ്രതിസന്ധി ഒഴിവായി വൈകിയാണെങ്കിലും പൂരത്തിന്റെ ചടങ്ങുകൾ നടന്നത്. കാറിൽ തൃശ്ശൂരിലെത്തിയ സുരേഷ്ഗോപി കാലിൽ പരിക്കുള്ളതിനാൽ കുറച്ചുദൂരം ആംബുലൻസിൽ സഞ്ചരിച്ചിരുന്നു. ഈ യാത്രയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സുമേഷ് ആണ് പരാതി നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയുൾപ്പെടെ കേസിൽ നാല് പ്രതികളുണ്ട്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…