അനില് ആന്റണി
ദില്ലി : ഇന്ത്യയുടെ പരമാധികാരം മാനിക്കപ്പെടണമെന്ന പൊതുവികാരമാണ് താൻ പങ്കുവച്ചതെന്ന് കോൺഗ്രസ് പാര്ട്ടി പദവികള് നിന്ന് രാജിവച്ച അനില് ആന്റണി വ്യക്തമാക്കി. എന്നാല് കോണ്ഗ്രസ് നേതാക്കളില്നിന്ന് മോശം പ്രതികരണമുണ്ടായതെന്നും സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചതെന്നും അനില് വിമര്ശിച്ചു. എന്നാൽ അനിലിന്റെ പിതാവും കോൺഗ്രസ് മുതിർന്ന നേതാവുമായ എ കെ ആന്റണി മകന്റെ രാജിയിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.
ഇനി പ്രഫഷനൽ കാര്യങ്ങളുമായി മുന്നോട്ടു പോകാനാണ് അനിലിന്റെ തീരുമാനം. സ്വന്തം പാർട്ടിയിൽ നിന്ന് ശക്തമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്. 2017 ൽ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നേരിട്ടുള്ള അഭ്യർത്ഥന പ്രകാരമാണ് അനിൽ പാർട്ടിയിലെത്തുന്നത്.
ബിബിസി ഡോക്യുമെന്ററിയെ വിമര്ശിച്ചുള്ള തന്റെ ട്വീറ്റിന് സ്വന്തം പാർട്ടിയിൽ നിന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് അനിൽ ആന്റണി പാര്ട്ടിപദവികള് രാജിവച്ചത്. കെപിസിസി ഡിജിറ്റല് മീഡിയ കോഓര്ഡിനേറ്റര്, എഐസിസി സോഷ്യല്മീഡിയ നാഷനല് കോഓര്ഡിനേറ്റര് പദവികളാണ് രാജിവച്ചത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…