ദില്ലി : നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിൽ 800 ഓളം സിഖ് വിശ്വാസികൾ ബിജെപിയിലേക്ക്. സിഖ് ഗുരുദ്വാര മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയാണ് ബിജെപിയിലേക്ക് എത്തിയത്. സിഖ് സമുദായത്തിനായി പ്രധാനമന്ത്രി കൈക്കൊണ്ട നടപടികൾ ഉൾപ്പെടെ പരിഗണിച്ചാണ് ഈ മാറ്റമെന്ന് ഇവർ പറഞ്ഞു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ, ദില്ലി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇവർ ബിജെപിയിലേക്ക് ചേർന്നത്. പുതിയ പാർട്ടി അംഗങ്ങളെ സ്വാഗതം ചെയ്ത വീരേന്ദ്ര സച്ച്‌ദേവ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ദില്ലിയിലെ ഏഴ് മണ്ഡലങ്ങളും ഉറപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളിൽ സിഖ്‌സമൂഹം നൽകിയ അചഞ്ചലമായ പിന്തുണയ്‌ക്ക് വീരേന്ദ്ര സച്ച്‌ദേവ നന്ദി അറിയിക്കുകയും ചെയ്തു. ആറാം ഘട്ടത്തിലാണ് ( മെയ് 25 ) ദില്ലിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…