റോത്തക്ക്: കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഭുപീന്ദർ സിംഗ് ഹൂഡ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മുൻ മുഖ്യമന്ത്രി കൂടിയായ ഹൂഡ സ്വീകരിച്ച നിലപാട് കോൺഗ്രസിനെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി.
ജമ്മുകശ്മീരിന്റെ റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ക്ക് ദിശാബോധം നഷ്ടമായി. താൻ പാർട്ടി വിടില്ല. എന്നാൽ 13 എംഎൽഎമാരുടെയും യോഗം വിളിക്കുകയും ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീരിനു പ്രത്യേക പദിവി നൽകുന്ന 370 ആം വകുപ്പ് റദ്ദാക്കിയതിനെ തന്റെ സഹപ്രവർത്തകർ പലരും എതിർത്തു. തന്റെ പാർട്ടിക്ക് ഇതിൽ ദിശാബോധം നഷ്ടപ്പെട്ടു. ഇതൊരിക്കലും പഴയ കോൺഗ്രസാകില്ല. ദേശസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിഷയങ്ങളിൽ താൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ ഹൂഡയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപരിവര്‍ത്തന്‍ റാലിയിലാണ് കോൺഗ്രസിനെ രൂക്ഷമായി വിമർവിമർശിച്ച് ഹൂഡ രംഗത്തുവന്നത്. പിന്നാലെ ഹൂഡയെ പിന്തുണച്ച് പന്ത്രണ്ട് എം എൽ എമാർ രംഗത്ത് വന്നതും കോൺഗ്രസ്സിന് ഇരുട്ടടിയായി. ആകെ പതിനാറ് എം എൽ എമാരാണ് ഹരിയാനയിൽ കോൺഗ്രസ്സിനുള്ളത്. ഇതോടെ ഔദ്യോഗിക പക്ഷത്തുള്ള എംഎൽഎമാരുടെ എണ്ണം വെറും നാലായി ചുരുങ്ങി. ഈ സംഭവത്തോടെ കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കാര്യത്തിൽ ഹരിയാനയിലെ കോൺഗ്രസ്സ് രണ്ട് തട്ടിലായിരിക്കുകയാണ്.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…