ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ മല്‍റെഡ്ഡി രംഗറെഡ്ഡിയ്ക്ക് രൂക്ഷവിമര്‍ശനം. ഒക്ടോബര്‍ 6 ചൊവ്വാഴ്ച തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തു നിന്ന് യാംജാലിലേക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം. സ്ത്രീകള്‍, പെണ്‍കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവര്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ ‘മഹാലക്ഷ്മി സൗജന്യ ബസ് യാത്ര’ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കാനാണ് റെഡ്ഡി ബസില്‍ കയറിയത്.
പദ്ധതി കാരണം തനിക്ക് 45,000 രൂപ ലാഭിക്കാന്‍ കഴിഞ്ഞെന്ന് വ്യക്തമാക്കിയ കോളേജ് വിദ്യാര്‍ഥിനിയുമായി സംസാരിക്കുന്നതിനിടെയാണ് ഇബ്രാഹിംപട്ടണം എംഎല്‍എയായ റെഡ്ഡി, പെണ്‍കുട്ടിക്ക് അസ്വസ്ഥത തോന്നിയിട്ടും മോശമായി പെരുമാറിയത്. പെണ്‍കുട്ടി കൈ പിന്‍വലിക്കാന്‍ ശ്രമിച്ചിട്ടും 70-കാരനായ എംഎല്‍എ കൈയില്‍ പിടിച്ചുവെക്കുന്നതായി വീഡിയോയില്‍ കാണാമായിരുന്നു. വിവിധ മേഖലകളില്‍ നിന്ന് സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.
എംഎല്‍എക്ക് ‘സമ്മതത്തെക്കുറിച്ച് (consent) ഒരു ധാരണയുമില്ല’ എന്ന് പിന്നണി ഗായിക ചിന്മയി ശ്രീപാദ എക്സില്‍ കുറിച്ചു.’തങ്ങളുടെ പുരുഷ രാഷ്ട്രീയക്കാരോട് പെണ്‍കുട്ടികളുടെ ശരീരത്തില്‍ തൊടരുതെന്ന് പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. സാധാരണ ഒരു സംസാരത്തിന് അവരുടെ ശരീരത്തില്‍ വീണ്ടും വീണ്ടും തൊടേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ വയസ്സ് എത്രയാണെന്നത് വിഷയമല്ല, ആ പെണ്‍കുട്ടിക്ക് അതില്‍ അസ്വസ്ഥതയുണ്ട്; ഈ മനുഷ്യന് ‘സമ്മത’ത്തെക്കുറിച്ച് ഒരു ധാരണയുമില്ല,’ – ചിന്മയി പറഞ്ഞു.
സംഭവത്തെ അപലപിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാവുമായ ആര്‍എസ് പ്രവീണ്‍ കുമാര്‍, എംഎല്‍എക്കെതിരെ കേസെടുക്കാന്‍ ഷീ ടീമുകളോടും (SHE Teams) വുമണ്‍ സേഫ്റ്റി വിംഗിനോടും ആവശ്യപ്പെട്ടു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…