congress prasanth kishore
ദില്ലി: കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി നേതാക്കൾ. കോൺഗ്രസ് അംഗത്വം സ്വീകരിക്കാനുള്ള ക്ഷണം പ്രശാന്ത് കിഷോർ ഉപേക്ഷിച്ച സാഹചര്യത്തിലാണ് കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്ത് എത്തിയത്. കുടുംബവാഴ്ച കാലഹരണപ്പെട്ടുവെന്നും ഉൽപ്പന്നം മോശമാണെങ്കിൽ വിൽപ്പനക്കാരൻ എത്ര കഴിവുള്ളവനായിട്ടും കാര്യമില്ലെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
മാത്രമല്ല കാലാവധി പിന്നിട്ട കുടുംബ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നങ്ങൾ ഇനിയും നിങ്ങൾക്ക് ഇന്ത്യയിൽ വിൽക്കാനാകില്ലെന്നും പാർട്ടിയെ രക്ഷിക്കുകയല്ല, കുടുംബാധിപത്യം സംരക്ഷിക്കുകയാണ് കോൺഗ്രസിന്റെ മുഖ്യ അജൻഡയെന്നും അദ്ദേഹം വിമർശിച്ചു. അതിനാലാണ് മാറ്റത്തിനും സംഘടനാപരമായ അഴിച്ചുപണിക്കുമുള്ള പ്രശാന്ത് കിഷോറിന്റെ നിർദ്ദേശങ്ങൾ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചതെന്നും പൂനാവാല പറഞ്ഞു.
അതേസമയം രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പു സമയത്ത് കച്ചവടക്കാരുടെ സഹായം തേടാറുണ്ടെന്നും, പ്രശാന്ത് കിഷോറും വെറുമൊരു കച്ചവടക്കാരൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംശയമുള്ളവർക്ക് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കാം. മാത്രമല്ല പ്രശാന്ത് കിഷോറിന് പഞ്ചാബിലും ഉത്തർപ്രദേശിലും മറ്റു സ്ഥലങ്ങളിലും തോറ്റ ചരിത്രവുമുണ്ട്. കോൺഗ്രസ് നേതൃദാരിദ്ര്യം നേരിടുന്നുണ്ടോ എന്നതാണ് ഇവിടുത്തെ പ്രസക്തമായ ചോദ്യം. അതിനായി പാർട്ടിക്ക് പുറത്തുനിന്ന് ആളുകളെ വാടകയ്ക്ക് കൊണ്ടുവരണോ എന്നായിരുന്നു ബിജെപി വക്താവ് ഗുരുപ്രകാശ് പസ്വാന്റെ പരിഹാസം
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…