സമീർ അഹമ്മദ് ഖാൻ
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി കോൺഗ്രസ് മന്ത്രി ബി. സമീർ അഹമ്മദ് ഖാന്റെ നിർണായക ശബ്ദരേഖ പുറത്തുവന്നു. ദാവൻഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ എതിർചേരിയിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനാർത്ഥിയെ മന്ത്രി പരസ്യമായി പിന്തുണച്ചെന്നാണ് ആരോപണം. കർണാടക മൈന്യൂറിറ്റീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎംഡിസി) ഡയറക്ടർ മുഹമ്മദ് സിറാജുമായി മന്ത്രി വോട്ടെടുപ്പ് ദിവസം നടത്തിയതെന്ന് കരുതുന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളും ഗ്രൂപ്പ് പോരും പരസ്യമാക്കുന്നതാണ് ഈ പുതിയ വിവാദം.
കഴിഞ്ഞ ഏപ്രിൽ 9-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് ശാമനൂർ ശിവശങ്കരപ്പയുടെ മരണത്തെത്തുടർന്നാണ് വോട്ടെടുപ്പ് ആവശ്യമായി വന്നത്. കോൺഗ്രസ് അദ്ദേഹത്തിന്റെ ചെറുമകൻ സമർത്ഥ് ശാമനൂർ മല്ലികാർജുനയെയാണ് കളത്തിലിറക്കിയത്. എന്നാൽ, മുസ്ലിം വിഭാഗത്തിൽ നിന്നുള്ള നേതാവിന് സീറ്റ് നൽകാത്തതിൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ടായിരുന്നു. പ്രചാരണ സമയത്ത് തന്നെ മന്ത്രി സമീറും ചില കോൺഗ്രസ് എംഎൽസിമാരും ചേർന്ന് എസ്ഡിപിഐ സ്ഥാനാർത്ഥി അഫ്സർ കോഡ്‌ലിപേട്ടയ്ക്ക് വേണ്ടി രഹസ്യമായി പണമിറക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും നേതാക്കൾ അന്ന് ഇത് നിഷേധിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഓഡിയോ ക്ലിപ്പ് ഈ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ്.
ഈ തിരഞ്ഞെടുപ്പ് തന്റെ അന്തസ്സിന്റെ പ്രശ്നമാണെന്നും ഇതിന്റെ പേരിൽ തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് ഉള്ളതെന്നും സമീർ അഹമ്മദ് ഫോണിൽ വ്യക്തമാക്കുന്നുണ്ട്. വോട്ടെടുപ്പ് പുരോഗതിയെക്കുറിച്ച് മന്ത്രി ചോദിക്കുമ്പോൾ, എസ്ഡിപിഐയുടെ ചിഹ്നമായ ‘കുക്കറിന്’ മാത്രമാണ് തങ്ങൾ വോട്ട് ചോദിക്കുന്നതെന്നും കുക്കറിന് മാത്രമേ വോട്ട് വീഴൂ എന്നും സിറാജ് മറുപടി നൽകുന്നു. മുസ്ലിം വോട്ടർമാരുടെ പോളിങ് ശതമാനം കുറയുന്നതിൽ മന്ത്രി ആശങ്കപ്പെടുമ്പോൾ, കോൺഗ്രസ് ബൂത്തുകളിൽ പണം വിതരണം ചെയ്യുന്നുണ്ടെന്ന് സിറാജ് ചൂണ്ടിക്കാണിക്കുന്നു. ഇതിന് മറുപടിയായി, കുക്കറിന് വേണ്ടി മന്ത്രി സമീർ ചിലവഴിച്ചത്ര പണമൊന്നും കോൺഗ്രസ് ഇറക്കിയിട്ടില്ലെന്നാണ് സിറാജ് പറയുന്നത്. കോൺഗ്രസിനെ തോൽപ്പിക്കാൻ ബിജെപി സ്ഥാനാർത്ഥിയുമായി കൈകോർത്തതായും സംഭാഷണത്തിൽ വ്യക്തമാകുന്നുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന സമീർ അഹമ്മദ് ഖാനെതിരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ഈ തെളിവ് പുതിയ ആയുധമാവുകയാണ്. ഉപതിരഞ്ഞെടുപ്പിൽ തന്റെ താല്പര്യപ്രകാരമുള്ള നേതാവിന് സീറ്റ് നൽകാത്തതിനെത്തുടർന്ന് സമീറും മുഖ്യമന്ത്രിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ ദാവൻഗെരെയിലെ പ്രചാരണ ചുമതലകളിൽ നിന്ന് കോൺഗ്രസ് നേതൃത്വം മാറ്റിനിർത്തുകയും ചെയ്തിരുന്നു. ആഭ്യന്തര കലഹങ്ങൾക്കിടയിലും കോൺഗ്രസ് ഈ സീറ്റ് നിലനിർത്തിയെങ്കിലും, തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിലെ ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ അബ്ദുൾ ജബ്ബാർ രാജിവെച്ചിരുന്നു. വിവാദ ശബ്ദരേഖ പുറത്തുവന്ന പശ്ചാത്തലത്തിൽ മന്ത്രി സമീർ അഹമ്മദ് ഖാനെതിരെ കർശന അച്ചടക്ക നടപടിയെടുക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നതായാണ് വിവരം.
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…