Kerala

സിഎംആർഎൽ-എക്സാലോജിക് കേസ്; ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേയില്ല; ഹൈക്കോടതിയിൽ സിഎംആർഎല്ലിന് വമ്പൻ തിരിച്ചടി

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ കമ്പനിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വർഷങ്ങളായി നിലനിൽക്കുന്ന കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അപ്പീൽ ഹർജിയിൽ എത്രയും വേഗം വിശദമായ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

നൽകാത്ത സേവനത്തിന്റെ പേരിൽ പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ എക്സാലോജിക് കമ്പനി കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഏജൻസിയായ ഇഡി കോടതിയെ ബോധിപ്പിച്ചു. എന്നാൽ, നിലവിൽ മറ്റൊരു ഏജൻസിയുടെ എഫ്ഐആറോ ഇഡിക്ക് അന്വേഷിക്കാൻ നിയമപരമായ അനുമതിയുള്ള പ്രെഡിക്കേറ്റ് ഒഫൻസോ (അടിസ്ഥാന കുറ്റകൃത്യം) നിലവിലില്ലെന്ന് സിഎംആർഎൽ വാദിച്ചു. അതുകൊണ്ടുതന്നെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള ഇഡിയുടെ ഇപ്പോഴത്തെ നടപടികൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നാണ് കമ്പനിയുടെ വാദം. കൂടാതെ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിച്ച റിപ്പോർട്ട് നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അതിനെ അന്തിമ റിപ്പോർട്ടായി പരിഗണിക്കാൻ കഴിയില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.

ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ബാംഗ്ലൂർ ഉൾപ്പെടെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ ഇഡി വിപുലമായ പരിശോധനകൾ നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ അതീവ നിർണായകമായ വിവരങ്ങളും രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും, ആവശ്യമെങ്കിൽ ഇവ മുദ്രവെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. വരുംദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കാനും, സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെയും മാനേജ്‌മെന്റിനെയും നേരിട്ട് ചോദ്യം ചെയ്യാനുമാണ് ഇഡിയുടെ നീക്കം. അപ്പീലിൽ ഇരുപക്ഷത്തിന്റെയും വിശദമായ വാദമുഖങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് അന്തിമ ഉത്തരവ് ഉണ്ടാകൂ.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

12 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

12 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

15 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

17 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

18 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

1 day ago