India

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണ്ണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കൂട്ടയടി: കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും ഇരുപക്ഷത്തിനും ചുക്കാൻ പിടിക്കുന്നു; കർണ്ണാടകയിൽ ദുർബലമായി കോൺഗ്രസ്

ബംഗളൂരു: തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ കർണ്ണാടകയിൽ അധികാര വടംവലി. കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ പക്ഷവും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പക്ഷവും തമ്മിൽ തുറന്ന വാക്‌പോര്. കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ധരാമയ്യ തന്നെ വേണമെന്ന കർണാടക കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദിന്റെ പ്രസ്താവനയോട് പ്രതികരിച്ച്, ഏതെങ്കിലും വ്യക്തിയെ ആരാധിക്കുന്നതിന് പകരം പാർട്ടിയെ അധികാരത്തിലെത്തിക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവന തന്റെ അഭിപ്രായമാണെന്നും അത് തടയാൻ ആർക്കും അവകാശമില്ലെന്നും സമീർ അഹമ്മദ് തിരിച്ചടിച്ചു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടം അനുദിനം ശക്തമാവുകയാണ്. സമീർ അഹമ്മദ് സിദ്ദരാമയ്യയുടെ വിശ്വസ്തനാണ്. അധികാരം കയ്യടക്കാനുള്ള ഡികെ ശിവകുമാറിന്റെ നീക്കങ്ങളോട് തന്ത്രപരമായി പ്രതികരിക്കുകയാണ് സിദ്ധാരാമയ്യ പക്ഷത്തുള്ള കോൺഗ്രസ് നേതാക്കൾ “എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. പാർട്ടി അധ്യക്ഷനെയും ഞാൻ ബഹുമാനിക്കുന്നു, സമീർ അഹമ്മദ് കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിൽ സാന്നിധ്യം തിരിച്ചുപിടിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് മുന്നിൽ സംസ്ഥാന നേതൃത്വത്തിലെ തമ്മിലടി വിലങ്ങുതടിയാവുകയാണ്.

Kumar Samyogee

Recent Posts

വീണാ വിജയൻറെ വിദേശ അക്കൗണ്ടുകളിൽ എത്തിയ പണം മസാല ബോണ്ട് കള്ളപ്പണമോ ?

ഷോൺ ജോർജിന് വിവരം നൽകുന്നത് സിപിഎമ്മിലെ ഉന്നതൻ ? പുതിയ വെളിപ്പെടുത്തലുകളിൽ ഇ ഡി അന്വേഷണം ഉടൻ ? #shonegeorge…

6 hours ago

നരേന്ദ്രമോദി ഗാന്ധിജിയെ അറിയില്ലെന്നു പറഞ്ഞോ ? ഗാന്ധി സിനിമയെകുറിച്ചു പറഞ്ഞത് ഇതാണ്..കേട്ടു നോക്കൂ..

പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം തരാമെന്നു പറഞ്ഞ് പറ്റിച്ചു എന്ന ആരോപണം ഇപ്പോള്‍ ആരും പറയാറില്ല. കാരണം മോദി എന്താണ്…

6 hours ago

നര്‍മ്മദാപരിക്രണം നടത്തിയ മലയാളി ഗണേഷ് കെ അയ്യരുടെ വിചിത്രാനുഭവങ്ങള്‍ | അഭിമുഖം

മൂന്നു സംസ്ഥാനങ്ങളിലെ ജലസമൃദ്ധിയാണ് നര്‍മ്മദാ നദി. മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. നര്‍മ്മദാ…

6 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു !അവസാനഘട്ട പോളിങ് മറ്റന്നാൾ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട…

7 hours ago

ഹിന്ദു- മുസ്ളിം വിവാഹങ്ങള്‍ സാധുവല്ല| വിഗ്രഹാരാധകരുമായി മുസ്ളിങ്ങള്‍ക്ക് വിവാഹ ബന്ധം പാടില്ല

മുഹമ്മദന്‍ നിയമമനുസരിച്ച്, വിഗ്രഹാരാധകരോ അഗ്നി ആരാധകരോ ആയവരുമായുള്ള വിവാഹം സാധുവായ വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍…

7 hours ago