എങ്ങനെയും ഭരണം തിരിച്ചു പിടിക്കാനുള്ള എന്തൊക്കെയോ കാട്ടി കൂട്ടലിലാണ് കോൺഗ്രസ്സ് ,
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ പുതിയ മാറ്റങ്ങൾ ഒക്കെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം . ഛത്തീസ്ഗഡിലും രാജസ്ഥാനിലുമായിരുന്നു കോൺഗ്രസിന് ഭരണം നഷ്ടമായത്.
ബിജെപിയിൽ നിന്ന് ഭരണം തിരിച്ചുപിടിക്കാനാകാതെ പോകുകയും എംഎൽഎമാരുടെ സംഖ്യയിൽ ഇടിവും സംഭവിച്ച മധ്യപ്രദേശിലാണ് മാറ്റത്തിന്റെ ആദ്യ ചലനങ്ങൾ. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നേതൃത്വം നീക്കി. മറ്റ് പിന്നാക്ക വിഭാഗത്തിൽ തന്നെ ഉൾപ്പെട്ട ജിത്തു പട്‌വാരിക്കാണ് സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്വം ഹൈക്കമാൻഡ് നൽകയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം നാല് മാസം മാത്രം ശേഷിക്കെ ഹിന്ദി ഹൃദയഭൂമിയിൽ കാലുറപ്പിക്കാനുള്ള കഠിന
പരിശ്രമത്തിലാണ് പക്ഷെ ഒന്നും അങ്ങോട്ട് നടക്കില്ലാന് മാത്രം . മധ്യപ്രദേശിലെ 50 ശതമാനത്തിലധികം വോട്ടർമാരും ഒബിസി വിഭാഗത്തിൽപ്പട്ടവരായതുകൊണ്ടുതന്നെ പട്‌വാരിക്ക് ചുമതല കൈമാറിയതിൽ കോൺഗ്രസിന് കൃത്യമായ കണക്കുകൂട്ടലുകളുമുണ്ടാകും.
ഇതിലൂടെ കമൽനാഥിന്റെ രാഷ്ട്രീയഭാവിയുടെ കാര്യത്തിലും അനിശ്ചിതത്വമായിരിക്കുകയാണ്. 77-ലെത്തിയ കമൽനാഥ് ഇനി സജീവ രാഷ്ട്രീയത്തിൽ തുടരുമോയെന്ന ചോദ്യവും ബാക്കിയാണ്. 230 അംഗ നിയമസഭയിൽ 66 സീറ്റുകൾ മാത്രമാണ് മധ്യപ്രദേശിൽ കോൺഗ്രസിന് നേടാനായത്. 163 എംഎൽഎമാരുമായാണ് ബിജെപി ഭരണം നിലനിർത്തിയത്.
മധ്യപ്രദേശിൽ സമ്പൂർണ അഴിച്ചുപണിക്ക് തയാറായപ്പോൾ ഭരണം നിലനിർത്താനാകാതെ പോയ ഛത്തീസ്ഗഡിൽ കോൺഗ്രസ് കാര്യമായ മാറ്റങ്ങൾക്ക് മുതിർന്നില്ല. ദീപക് ബൈജിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിലനിർത്തി. മുൻ അസംബ്ലി സ്പീക്കർ ചരൺ ദാസ് മഹന്തിനെയാണ് കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ലീഡറായി തിരഞ്ഞെടുത്തിരിക്കുന്നത്. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയിൽ 35 സീറ്റിലേക്കാണ് കോൺഗ്രസ് ചുരുങ്ങിയത്. 54 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച് ബിജെപി അധികാരത്തിലുമേറി.എങ്ങനെയൊക്കെ കൂടി കുറച്ചാലും കോൺഗ്രസ്സിന്റെ തട്ട് താഴ്ന്നു തന്നെയിരിക്കും
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…