India

ലണ്ടൻ നഗരത്തിൽ ലഹരി മരുന്ന് വിതരണം ചെയ്യാൻ ഗൂഢാലോചന! പ്രതികളായ അതീഖ് റഫീഖിനും മുഹമ്മദ് യസീൻ മൈഹ്സിനും തടവ് ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ:യോർക്ഷെയറിൽ വിതരണം ചെയ്യാൻ ലഹരി മരുന്ന് എത്തിയ്ക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ബ്രാൻഡ്‌ഫോർഡ് സ്വദേശികളായ അതീഖ് റഫീഖ് , മുഹമ്മദ് യസീൻ മൈഹ് എന്നിവർക്കാണ് ഹൾ ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്. നോർത്ത് യോർക്ഷെയറിലേക്ക് ഹെറോയിനും, കൊക്കെയ്‌നും എത്തിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്.

29 കാരനായ അതീഖിന് ഒൻപതര വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 29 കാരൻ മൈഹയ്ക്ക് മന്നൂരവർഷമാണ് തടവ് ശിക്ഷ. ഇവർക്ക് പുറമേ സമാന കേസിൽ അറസ്റ്റിലായ ഹന്ന മാക്‌കെൻസിയ്ക്ക് 19 മാസത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമേ 200 മണിക്കൂർ വേതനം ഇല്ലാതെ ജോലി ചെയ്യാനും കോടതി ഉത്തരവിട്ടു.

ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം വലയിലായത്. എ ക്ലാസ് ലഹരിയുടെ വിഭാഗത്തിൽപ്പെടുന്ന ഹെറോയിനും കൊക്കെയ്‌നും എത്തിക്കാൻ ഗൂഢാലോചന നടത്തുന്ന ഇവരെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു അറസ്റ്റ്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

19 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

20 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

20 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago