രാഹുൽ ഗാന്ധി
ദില്ലി : ലോക്‌സഭയിൽ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരവും അസംസാരീകവുമായ പരാമർശങ്ങൾ സ്പീക്കർ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഉന്നയിച്ച ഗുരുതരവും തെളിവില്ലാത്തതുമായ ആരോപണങ്ങളും സഭയുടെ അന്തസ്സിന് നിരക്കാത്ത ‘ഇഡിയറ്റ്’ എന്ന പ്രയോഗവുമാണ് രേഖകളിൽ നിന്ന് ഒഴിവാക്കിയത്. പ്രതിപക്ഷ നേതാവെന്ന ഭരണഘടനാ പദവിയുടെ മര്യാദകൾ ലംഘിച്ച് കോൺഗ്രസ് നേതാവ് നടത്തിയ നിലവാരമില്ലാത്ത പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം സഭയിൽ ശക്തമായ പ്രതിഷേധമുയർത്തി.
ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് വെടിവെയ്ക്കാൻ നിർദേശം നൽകിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന സഭയെ പ്രക്ഷുബ്ധമാക്കി. യാതൊരു തെളിവുകളുമില്ലാതെ ഉത്തരവാദപ്പെട്ട സഭാതലത്തിൽ കോൺഗ്രസ് നടത്തുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ശക്തമായി രംഗത്തെത്തി. പ്രസ്താവന തിരുത്തി മാപ്പ് പറയാൻ തയ്യാറാകാതിരുന്ന രാഹുൽ ഗാന്ധി, ആഭ്യന്തരമന്ത്രി സഭയിലെത്താൻ ഭയപ്പെടുകയാണെന്ന തരത്തിൽ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ആവർത്തിക്കുകയാണുണ്ടായത്.
ഇതിനുപുറമെ പ്രസംഗത്തിലുടനീളം ആർഎസ്എസിനെയും കേന്ദ്ര സർക്കാരിനെയും അനാവശ്യമായി അധിക്ഷേപിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. വിദ്യാർത്ഥികളുമായുള്ള സംഭാഷണം വിവരിക്കുന്നതിനിടെ ‘ഇഡിയറ്റ്’ എന്ന വാക്ക് സഭയിൽ പ്രയോഗിച്ചതിനെ സ്പീക്കർ കടുത്ത ഭാഷയിൽ താക്കീത് ചെയ്തു. പാർലമെന്ററി മര്യാദകൾ കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് നടത്തുന്ന ഇത്തരം പക്വതയില്ലാത്ത പ്രയോഗങ്ങൾ സഭയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. തുടർന്ന് സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി സ്പീക്കർ വിവാദ ഭാഗങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യുകയായിരുന്നു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…