Controversy over welcome speech; Doctors clash at IMA's annual meeting; Video footage is out
ജബൽപൂർ:ഐഎംഎയുടെ വാർഷിക യോഗത്തിലെ സ്വാഗത പ്രസംഗത്തെച്ചൊല്ലിയുളള തർക്കത്തിൽ പരസ്പരം ഏറ്റുമുട്ടി ഡോക്ടർമാർ.മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന വാർഷിക യോഗത്തിലായിരുന്നു സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തിങ്കളാഴ്ച സമൂഹമാദ്ധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
യോഗത്തിലെ സ്വാഗത പ്രസംഗത്തെച്ചൊല്ലിയുളള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്ന് ഐഎംഎ ജബൽപൂർ പ്രസിഡന്റ് ഡോ. അഭിജിത് ബിഷ്ണോയ് പറഞ്ഞു. മുൻ പ്രസിഡന്റ് ഡോ. അമരേന്ദ്ര പാണ്ഡെയും ഐഎംഎ ഗ്വാളിയാർ ഘടകത്തിലെ അംഗങ്ങളുമായിട്ടാണ് തർക്കവും സംഘർഷവും ഉണ്ടായത്.
വേദിക്ക് പുറത്ത് സദസിൽ നിന്ന് ആദ്യം വാക്ക് തർക്കവും ബഹളം ഉണ്ടാക്കിയ ഗ്വാളിയാർ ഘടകത്തിലെ അംഗങ്ങൾ പിന്നീട് വേദിയിലെത്തി ഡോ. അമരേന്ദ്ര പാണ്ഡയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിച്ചതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുളള നടപടികൾ സ്വീകരിക്കുമെന്നും ഐഎംഎ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ആർകെ പഥക് പറഞ്ഞു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…