Kerala

ഡ്യൂട്ടി സമയത്ത് പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം; വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു; പിന്നാലെ വിശദീകരണം തേടി ഐജി

പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച ഉദ്യോഗസ്ഥരുടെ വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ദക്ഷിണ മേഖലാ ഐജി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം.

രണ്ടാഴ്ച മുമ്പാണ് പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കപ്പയും ചിക്കന്‍കറിയും തയ്യാറാക്കിയത്. സ്റ്റേഷനിലുള്ളവര്‍ ചേര്‍ന്ന് കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്.

ഇലവുംതിട്ട ചന്തയില്‍ചെന്ന് ചിക്കന്‍ വാങ്ങിക്കൊണ്ടുവന്ന് തയ്യാറാക്കുന്നതും കപ്പ വേവിക്കുന്നതും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ പാട്ടിനൊപ്പമുള്ള വീഡിയോ 85 ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടത്. സംഭവത്തില്‍ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

anaswara baburaj

Recent Posts

യൂറോപ്പ് യാത്രകള്‍ക്കു ചെലവേറും, ഷെങ്കന്‍ വീസ ഫീസ് 12% വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…

19 mins ago

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട !അന്ത്യവിശ്രമം തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…

26 mins ago

കൊടകര കുഴല്‍പ്പണക്കേസില്‍ എഎപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് ഇഡി

ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി

44 mins ago

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

2 hours ago