കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 811 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 89 പേരാണ് മരിച്ചത്. ഇതില്‍ ഒരു ജപ്പാന്‍കാരനും ഒരു അമേരിക്കക്കാരനും ഉള്‍പ്പെടുന്നു. മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 37,198 ആയി.
ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം ഏറുകയാണ്. ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയില്‍ മരിച്ചത് 89 പേരില്‍ 81 പേരും ഹുബൈ പ്രവിശ്യയിലാണ്. നേരത്തെ ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് ഹോങ്കോങിലും ഫിലിപ്പൈന്‍സിലും ഓരോരുത്തര്‍ മരിച്ചിരുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാര്‍സ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടന്നു. നിലവില്‍ 25 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം വുഹാനിലുണ്ടായിരുന്ന 174 പേരെ പ്രത്യേക വിമാനത്തില്‍ സിംഗപ്പൂര്‍ തങ്ങളുടെ രാജ്യത്തെത്തിച്ചു. ജനുവരി 30ന് ആദ്യഘട്ടത്തില്‍ വുഹാനില്‍ നിന്ന് 92 പേരെ സിംഗപ്പൂര്‍ പ്രത്യേക വിമാനത്തില്‍ രാജ്യത്തെത്തിച്ചിരുന്നു.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…