Categories: International

രാജ്യം കൊറോണ ഭീതിയില്‍, മരണസംഖ്യ വീണ്ടും ഉയരുന്നു

ബെയ്ജിങ് : ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കടന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച മരിച്ചവരുടെ എണ്ണം 97 ആയി. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി.അതില്‍ 97 പേര്‍ മരിച്ചതില്‍ 91 പേരും ഹ്യുബെയില്‍ നിന്നുള്ളവരാണ്.

ഞായറാഴ്ച മാത്രം 3,062 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ വ്യക്തമാക്കി. ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്രം കേസുകള്‍ സ്ഥിരീകരിച്ചതു നേരിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഞായറാഴ്ചയോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു. ഇതോടെ കൊറോണ സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171 ആയി. എന്നാല്‍ ഞായറാഴ്ച 3,281 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടെന്നാണ് റിപ്പോര്‍ട്ട്. ഹ്യുബെയില്‍ നിന്ന് 630 ആളുകള്‍ ആശുപത്രി വിട്ടതായി ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സുഖപ്പെട്ടതായി വിവരം. സ്രവം പരിശോധനയ്ക്കു വിട്ടതിന്റെ ഞായറാഴ്ച ലഭിച്ച ഫലം നെഗറ്റീവാണ്.അതായത് പെണ്‍കുട്ടിക്ക് ഇപ്പോള്‍ വൈറസ് ബാധയില്ല. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എടുക്കുന്ന രണ്ട് സ്രവ സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ആശുപത്രി വിടൂ.

B4 Admin

Recent Posts

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

13 minutes ago

അതിർത്തികൾ കടന്ന് ശ്രീരാമകഥ! വിദേശത്തും തരംഗമായി രാമായണം: 1,777 കോടിയുടെ കുതിപ്പ്!

ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…

38 minutes ago

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

11 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

12 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

13 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

13 hours ago