ദില്ലി: പതഞ്ജലിയുടെ ‘കൊറോനില്‍’ പ്രതിരോധമരുന്നായി വില്‍ക്കാന്‍ അനുമതി. കോവിഡിന് മരുന്നായി അല്ല മറിച്ച് പ്രതിരോധമരുന്നായി വില്‍ക്കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ പതഞ്ജലി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്‌ക്കുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കി.
കേന്ദ്ര ആയുഷ് മന്ത്രാലയവും പതഞ്ജലിയെ പ്രശംസിച്ചു. ‘കൊറോനിലി’ ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ എല്ലാ ആയുര്‍വേദ മരുന്നുകടകളില്‍ നിന്നും പതഞ്ജലി സ്റ്റോറുകളില്‍ നിന്നും ഈ മരുന്ന് ലഭിക്കും. കൊറോനില്‍ ഉപയോഗിച്ചാല്‍ കോവിഡ് ഭേദമാകുമെന്ന് ഒരിക്കലും ഞങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണ്‍ 23നാണ് രോഗപ്രതിരോധത്തിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പത്രസമ്മേളനത്തിലൂടെ അവകാശപ്പെട്ടത്. തുളസി,ചിറ്റമൃത്, അമക്കൂരം തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ചേര്‍ത്ത് ‘കൊറോനില്‍’ എന്ന പേരില്‍ ഒരു പ്രതിരോധ മരുന്നു മാത്രമാണിതെന്നും പതഞ്ജലി അറിയിച്ചിരുന്നു.
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…
ഒറ്റപ്പാലം: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ആസിഡ് കുടിച്ചയാൾക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം വേങ്ങശേരി സ്വദേശി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ…
1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല്…