Saturday, June 15, 2024
spot_img

‘കൊറോനിലി’ ന് വിലക്ക് ഇല്ല: പ്രതിരോധമരുന്നായി വില്‍ക്കാന്‍ അനുമതി

ദില്ലി: പതഞ്ജലിയുടെ ‘കൊറോനില്‍’ പ്രതിരോധമരുന്നായി വില്‍ക്കാന്‍ അനുമതി. കോവിഡിന് മരുന്നായി അല്ല മറിച്ച്‌ പ്രതിരോധമരുന്നായി വില്‍ക്കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയാന്‍ പതഞ്ജലി മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്‌ക്കുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കി.


കേന്ദ്ര ആയുഷ് മന്ത്രാലയവും പത‌ഞ്ജലിയെ പ്രശംസിച്ചു. ‘കൊറോനിലി’ ന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ എല്ലാ ആയുര്‍വേദ മരുന്നുകടകളില്‍ നിന്നും പതഞ്ജലി സ്റ്റോറുകളില്‍ നിന്നും ഈ മരുന്ന് ലഭിക്കും. കൊറോനില്‍ ഉപയോഗിച്ചാല്‍ കോവിഡ് ഭേദമാകുമെന്ന് ഒരിക്കലും ഞങ്ങള്‍ അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണ്‍ 23നാണ് രോഗപ്രതിരോധത്തിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചതായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പത്രസമ്മേളനത്തിലൂടെ അവകാശപ്പെട്ടത്. തുളസി,ചിറ്റമൃത്, അമക്കൂരം തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ചേര്‍ത്ത് ‘കൊറോനില്‍’ എന്ന പേരില്‍ ഒരു പ്രതിരോധ മരുന്നു മാത്രമാണിതെന്നും പത‌ഞ്ജലി അറിയിച്ചിരുന്നു.

Related Articles

Latest Articles