Kerala

സംസ്ഥാനത്ത് തീവ്രവാദ സംഘടനകളുടെ കൺസോർഷ്യം തെരഞ്ഞെടുപ്പിൽ ഇടപെടുന്നു; ഇടത് വലത് മുന്നണികൾ ഇവരുമായി രാഷ്ട്രീയധാരണയുണ്ടാക്കുന്നു; വടകരയിലെ സ്ഥാനാർത്ഥിയെ മാറ്റിയത് തീവ്രവാദ സംഘടനകളുടെ സമ്മർദ്ദത്താലെന്ന് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തീവ്രവാദ സംഘടനകളുടെ കൺസോർഷ്യവുമായി എൽ ഡി എഫും യു ഡി എഫും ധാരണ ഉണ്ടാക്കിയെന്നും എസ് ഡി പി ഐ ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ സിപിഎം-കോൺഗ്രസ് സ്ഥാനാർത്ഥികൾ പങ്കെടുത്തത് ഇതിന് അടിവരയിടുന്നതാണെന്നും ബിജെപി സംസ്ഥാന സമിതിയംഗം പികെ കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയെ മാറ്റി പാലക്കാട് എം എൽ എ യെ പകരം മത്സരിപ്പിക്കുന്നത് ഈ തീവ്രവാദ സംഘടനകളുടെ സമ്മർദ്ദം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് കോഴിക്കോട്ട് എളമരം കരീമിന് വേണ്ടി തീവ്രവാദ സംഘടനകളുമായി ധാരണയുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ കൊണ്ടുവന്ന കെ റൈസ് പദ്ധതിയിൽ അടിമുടി അഴിമതിയാണെന്നും കോടിക്കണക്കിന് രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുന്നതായും അദ്ദേഹം പറഞ്ഞു. സത്യഭാമയുടെ പ്രസ്താവനകൾ അപലപനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

12 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

13 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

13 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

13 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

14 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

19 hours ago