ചെന്നൈ: ഡിആര്‍ഡിഒയും ഐഎസ്‌ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം എമിസാറ്റിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി . തിങ്കളാഴ്ച പുലര്‍ച്ചെ 9.30 ന് എമിസാറ്റിനെ വഹിച്ചുകൊണ്ടുള്ള പിഎസ്‌എല്‍വി റോക്കറ്റിന്റെ വിക്ഷേപണം നടക്കും. 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുക.ഇലക്‌ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരള്‍ ( SARAL) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കിയാണ് എമിസാറ്റ് നിര്‍മ്മിച്ചത്. പിഎസ്‌എല്‍വിയുടെ 47-ാമത്തെ ദൗത്യമാണ് ഇത്.
കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിര്‍മാണം ഡിഫന്‍സ് എലക്‌ട്രോണിക് റിസര്‍ച്ച് ലാബില്‍ നടന്നത്.എട്ടുവര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് എമിസാറ്റിന്റെ പിറവി. മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥകളിലും തീരപ്രദേശങ്ങള്‍, കരപ്രദേശങ്ങള്‍, വനപ്രദേശങ്ങള്‍ തുടങ്ങിയവയിലും കാര്യക്ഷമമായി തടസങ്ങളില്ലാതെ നിരീക്ഷണം നടത്താന്‍ കെഎ ബാന്‍ഡ് ആള്‍ട്ട് മീറ്റര്‍ സഹായിക്കും. അതിര്‍ത്തികളില്‍ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും എമിസാറ്റിന് സാധിക്കും.എമിസാറ്റിന് പുറമെ വിവിധ രാജ്യങ്ങളുടേതുള്‍പ്പെടെ 28 ചെറു ഉപഗ്രഹങ്ങളും തിങ്കളാഴ്ച വിക്ഷേപിക്കും.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…