Tuesday, September 22, 2026

ഇനി ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്താം; എമിസാറ്റ് വിക്ഷേപണം നാളെ

ചെന്നൈ: ഡിആര്‍ഡിഒയും ഐഎസ്‌ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഉപഗ്രഹം എമിസാറ്റിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി . തിങ്കളാഴ്ച പുലര്‍ച്ചെ 9.30 ന് എമിസാറ്റിനെ വഹിച്ചുകൊണ്ടുള്ള പിഎസ്‌എല്‍വി റോക്കറ്റിന്റെ വിക്ഷേപണം നടക്കും. 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുക.ഇലക്‌ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരള്‍ ( SARAL) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കിയാണ് എമിസാറ്റ് നിര്‍മ്മിച്ചത്‌. പിഎസ്‌എല്‍വിയുടെ 47-ാമത്തെ ദൗത്യമാണ് ഇത്.

കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിര്‍മാണം ഡിഫന്‍സ് എലക്‌ട്രോണിക് റിസര്‍ച്ച്‌ ലാബില്‍ നടന്നത്.എട്ടുവര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് എമിസാറ്റിന്റെ പിറവി. മഞ്ഞ്, മഴ തുടങ്ങിയ കാലാവസ്ഥകളിലും തീരപ്രദേശങ്ങള്‍, കരപ്രദേശങ്ങള്‍, വനപ്രദേശങ്ങള്‍ തുടങ്ങിയവയിലും കാര്യക്ഷമമായി തടസങ്ങളില്ലാതെ നിരീക്ഷണം നടത്താന്‍ കെഎ ബാന്‍ഡ് ആള്‍ട്ട് മീറ്റര്‍ സഹായിക്കും. അതിര്‍ത്തികളില്‍ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും എമിസാറ്റിന് സാധിക്കും.എമിസാറ്റിന് പുറമെ വിവിധ രാജ്യങ്ങളുടേതുള്‍പ്പെടെ 28 ചെറു ഉപഗ്രഹങ്ങളും തിങ്കളാഴ്ച വിക്ഷേപിക്കും.

Related Articles

Latest Articles