സാവിത്രി ജിന്‍ഡാല്‍
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിതയും ലോകത്തിലെ 50-ാംമത്തെ സമ്പന്നയുമായ സാവിത്രി ജിന്‍ഡാല്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സാവിത്രി ജിന്‍ഡാൽ കോണ്‍ഗ്രസിന്റെ രാം നിവാസ് റാറയെ 18,941 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്. നേരത്തെ സ്വതന്ത്രരായി മത്സരിച്ച് ജയിച്ച രാജേഷ് ജൂനും ദേവേന്ദര്‍ കഡ്യാനും ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കും.
ജിന്‍ഡാല്‍ വ്യവസായ കുടുംബത്തിലെ പ്രതിനിധിയാണ് സാവിത്രി ജിന്‍ഡാല്‍. കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍ മകനാണ്. രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിതയും ലോകത്തിലെ 50ാമത്തെ സമ്പന്നയുമായി സാവിത്രി ജിന്‍ഡാലിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടിരുന്നു. അവരുടെ വ്യക്തിഗത ആസ്തി 3.65 ലക്ഷം കോടി രൂപ വരും. ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നകൂടിയാണ് സാവിത്രി ജിന്‍ഡാല്‍. 2024 സെപ്തംബര്‍ 28നാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടിക പ്രസിദ്ധീകരിച്ചത്.
ഉരുക്ക്, ഊര്‍ജ്ജ വ്യവസായിയായ അന്തരിച്ച ഒ.പി. ജിന്‍ഡാല്‍ എന്നറിയപ്പെടുന്ന ഓം പ്രകാശ് ജിന്‍ഡാല്‍ ആണ് ഭര്‍ത്താവ്. ഇദ്ദേഹം നേരത്തെ ഹരിയാന മന്ത്രിയായിരുന്നു. വിമാനാപകടത്തില്‍ ഓം പ്രകാശ് ജിന്‍ഡാല്‍ മരിച്ചതിന് ശേഷം 2005ലും 2009ലും അവര്‍ ഹിസാറില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. 2013ല്‍ ഹരിയാന സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ മന്ത്രിയുമായി. പിന്നീട് അഭിപ്രായഭിന്നതകളെതുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…