ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഗവർണർ – മുഖ്യമന്ത്രി പോര് കനക്കുന്നു . മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ഗവർണർ രംഗത്ത് വന്നു.തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കവെയായിരുന്നു ഗവർണറുടെ വിമർശനം.
തങ്ങളുടെ മാദ്ധ്യമ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുമ്പോൾ പി ആർ ഏജൻസിയുടെ രണ്ട് പ്രതിനിധികൾ അവിടെയുണ്ടായിരുന്നെന്ന് ഹിന്ദു ദിനപ്പത്രംതന്നെ പറഞ്ഞിട്ടുണ്ടെന്നും അവർ എന്തിനാണ് അവിടെ വന്നതെന്നും ആ പത്രവുമായുള്ള അഭിമുഖം എന്തിനാണവർ ഒരുക്കിക്കൊടുത്തതെന്നും ഗവർണർ ചോദിച്ചു.
“പി ആർ വിവാദത്തിൽ ആരെയാണ് വിശ്വസിക്കേണ്ടത്? . അഭിമുഖത്തിലെ വിവാദപരാമർശങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചാൽ അക്കാര്യം താനുൾക്കൊള്ളുമായിരുന്നു. പക്ഷേ എന്താണ് മുഖ്യമന്ത്രി സെപ്റ്റംബർ 21-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്? അദ്ദേഹം ഇക്കാര്യം നിഷേധിച്ചില്ല.
മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം എന്നെ അറിയിച്ചില്ല? പോലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഞാൻ പിന്നെ എന്തിനാണ് രാജ്ഭവനിൽ ഇരിക്കുന്നത്? രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ഈ സംസ്ഥാനത്ത് നടത്താൻ ഒരിക്കലും അനുവദിക്കില്ല. മുഖ്യമന്ത്രി എന്തിനാണ് എന്നിൽനിന്നും ഇക്കാര്യങ്ങൾ ഒളിക്കുന്നത്?
മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? കാര്യങ്ങൾ എന്നോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് ഭരണഘടനാ ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. വിമാനത്താവളത്തിനകത്ത് സ്വർണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം കസ്റ്റംസ് വകുപ്പിന് തന്നെയാണ്. പക്ഷേ ഏതെങ്കിലും വിധേന അത് പുറത്തെത്തി ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചാൽ അതിന് ഉത്തരം പറയേണ്ടത് കേന്ദ്രസർക്കാരാണോ?
തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനുമറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണ്. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്ത് വിശ്വാസ്യതയാണുള്ളത് ? ” – ഗവർണർ ചോദിച്ചു
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…