കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്. കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശി സുഗതൻ, ഭാര്യ ലത എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഗതനെ തൂങ്ങിമരിച്ച നിലയിലും ലതയെ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് ശനിയാഴ്ച ഇവർ വിദേശത്തേക്ക് പോകാനിരിക്കെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ ദിവസം വെള്ളിയാഴ്ച വൈകിട്ടും ഇവരുമായി ബന്ധുക്കൾ സംസാരിച്ചിരുന്നതായാണ് വിവരം. ഇന്ന് രാവിലെ ഇവർക്ക് ഭക്ഷണം നൽകാനായി ഒരു ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. വാതിലിൽ തട്ടി വിളിച്ചിട്ടോ ഫോണിൽ ബന്ധപ്പെട്ടിട്ടോ യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇവർക്ക് സാമ്പത്തിക ബാധ്യതകളെന്തെങ്കിലും ഉള്ളതായി സൂചനയില്ല. മകനും മകളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. മക്കൾ ഇരുവരും വിദേശത്താണ്. ഇതിൽ മകൻ കഴിഞ്ഞ ദിവസമാണ് (വെള്ളിയാഴ്ച) വിദേശത്തേക്ക് മടങ്ങിയത്. ഇതിന് പിന്നാലെയാണ് ഇന്ന് മാതാപിതാക്കളും വിദേശത്തേക്ക് പോകാൻ തയ്യാറെടുത്തിരുന്നത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…