പിണറായി വിജയൻ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എമ്മിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് നേതൃത്വത്തിനുമെതിരെ പരസ്യമായ കലാപം മുറുകുന്നു. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെച്ച് മാതൃകയാകണമെന്നും പ്രതിപക്ഷ നേതാവാകാൻ അദ്ദേഹം അയോഗ്യനാണെന്നും പാറശ്ശാല സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി സെക്രട്ടറി അഡ്വ. എസ്. അജയകുമാർ അതിരൂക്ഷമായ ഭാഷയിൽ ആവശ്യപ്പെട്ടു. മുൻപ് പിണറായി വിജയനെ പ്രകീർത്തിച്ച് ‘കാരണഭൂതൻ’ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്ത് പാർട്ടിയെ നയിച്ച അതേ ഏരിയ സെക്രട്ടറി തന്നെ ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ജയചന്ദ്രന്റെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന യോഗത്തിലാണ് പാർട്ടി കോട്ടകളിൽ പോലും പിണറായി ആറ് റൗണ്ട് പിന്നിൽ പോയത് ചൂണ്ടിക്കാട്ടി പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്ന് വിലയിരുത്തിയത്. എം.എൽ.എ സ്ഥാനം രാജിവെച്ച് പിണറായി വിജയൻ മാന്യത കാട്ടണമെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.
പാറശ്ശാലയ്ക്ക് പുറമേ തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിലും പാർട്ടി നേതൃത്വത്തിന്റെ ശൈലിക്കെതിരെയും മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെയും കടുത്ത അമർഷമാണ് ഉയർന്നത്. പാർട്ടി നേരിട്ട ദയനീയ പരാജയത്തിന് കാരണം മുഹമ്മദ് റിയാസാണെന്ന് ചില അംഗങ്ങൾ തുറന്നടിച്ചതോടെ യോഗത്തിൽ വൻ നാടകീയ രംഗങ്ങൾ അരങ്ങേറി. വിമർശനം ഉന്നയിച്ചവർ കൃത്യമായ തെളിവ് നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് സംസ്ഥാന സമിതി അംഗം ചന്ദ്രൻ യോഗത്തിൽ ഭീഷണി മുഴക്കിയതായാണ് വിവരങ്ങൾ. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടിയിൽ തുറന്ന വിമർശനമാകാം എന്ന് സംസ്ഥാന നേതൃത്വവും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടയിലാണ്, തിരുവമ്പാടിയിൽ വിമർശകരുടെ വായടപ്പിക്കാൻ ഔദ്യോഗിക നേതൃത്വം ഭീഷണി തന്ത്രവുമായി രംഗത്തെത്തിയത്. എം.വി. ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുടെ പ്രവർത്തന ശൈലിയും പാർട്ടിക്ക് തിരിച്ചടിയായെന്ന് യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കപ്പെട്ടു. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള പാർട്ടി കമ്മിറ്റികളിൽ ഈ ചേരിപ്പോര് കൂടുതൽ ശക്തമാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…