Health

സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.84; മരണം 82

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 707. രോഗമുക്തി നേടിയവര്‍ 8592. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,80,038 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 707 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 82,738 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 82 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,084 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,689 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 348 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8592 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1085, കൊല്ലം 470, പത്തനംതിട്ട 418, ആലപ്പുഴ 660, കോട്ടയം 858, ഇടുക്കി 806, എറണാകുളം 593, തൃശൂര്‍ 1137, പാലക്കാട് 662, മലപ്പുറം 631, കോഴിക്കോട് 433, വയനാട് 309, കണ്ണൂര്‍ 313, കാസര്‍ഗോഡ് 217 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 82,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,69,373 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

B4 Admin

Recent Posts

തിരുപ്പറംകുണ്ട്രം ദീപം വിവാദം: കോടതി ഉത്തരവ് അവഗണിച്ചത് ഒരിക്കലും തിരുത്താനാകാത്ത ചരിത്രപ്പിഴവെന്ന് അണ്ണാമലൈ!

തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…

2 hours ago

ഛഠ് പൂജയും സിന്ദൂര പാരമ്പര്യവും അവഹേളിച്ച സംഭവം; പ്രതിഷേധങ്ങൾക്കും നിയമനടപടി ആവശ്യങ്ങൾക്കും ഒടുവിൽ മാപ്പ് പറഞ്ഞ് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ യഷ് മഹേശ്വരി!

നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…

2 hours ago

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നേരെ സൈബർ ആക്രമണം: സിഐഎ, ഒഡിഎൻഐ സംവിധാനങ്ങളിൽ അനധികൃത പ്രവേശനം, രഹസ്യവിവരങ്ങൾ ചോർന്നിട്ടില്ലെന്ന് അധികൃതർ

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA), ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവയുടെ…

3 hours ago

കത്തുകൾ കൊണ്ട് പാവപ്പെട്ട രോഗികളുടെ ജീവൻ രക്ഷിക്കാനാകുമോ? കർണാടകയിലെ മരുന്ന് സംഭരണ വീഴ്ചകളിൽ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി

കർണാടകയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ…

3 hours ago

സോമനാഥ ക്ഷേത്രത്തിൽ ആകാശവിസ്മയം: കാർത്തിക പൂർണ്ണിമ ചന്ദ്രനും ക്ഷേത്രധ്വജവും നേർരേഖയിൽ, ഭക്തർക്ക് അപൂർവ്വ ദർശനം!

ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…

4 hours ago

എൽ.പി. സ്കൂളുകളിൽ അധ്യാപകരുടെ കുറവോ? കണക്കുകൾ നിരത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…

5 hours ago